മിടുക്കരുടെ പട്ടികയില്‍ ഇന്ത്യന്‍ വംശജയായ വിദ്യാര്‍ഥിനി

വാഷിങ്ടണ്‍: ലോകത്തിലെ ഏറ്റവും മിടുക്കരായ വിദ്യാര്‍ഥികളുടെ പട്ടികയില്‍ ഇന്ത്യന്‍-അമേരിക്കന്‍ സ്‌കൂള്‍ വിദ്യാര്‍ഥിനി നടാഷ പെരിയനായകവും.

യു.എസ്. ആസ്ഥാനമായ ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ ഫോര്‍ ടാലന്റഡ് യൂത്ത് തയാറാക്കിയ പട്ടികയിലാണ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും നടാഷ ഇടം നേടിയത്. 76 രാജ്യങ്ങളിലെ 15,000 ല്‍ അധികം വിദ്യാര്‍ഥികളുടെ ഉന്നത നിലവാരത്തിലുള്ള പരീക്ഷാഫലങ്ങളെ അടിസ്ഥാനമാക്കിയാണ് ജോണ്‍സ് ഹോപ്കിന്‍സ് സെന്റര്‍ മിടുക്കരെ തെരഞ്ഞെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ന്യൂജഴ്‌സിയിലെ ഫ്‌ളോറന്‍സ് എം. ഗൗഡിനീര്‍ മിഡില്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് നടാഷ. പതിമൂന്നുകാരിയായ നടാഷയുടെ മാതാപിതാക്കള്‍ ചെെന്നെയില്‍ നിന്നുള്ളവരാണ്.

ടാലന്റ് സെര്‍ച്ചിന്റെ ഭാഗമായി നടന്ന മൂല്യനിര്‍ണയത്തില്‍ അസാധാരണമായ പ്രകടനം കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കുട്ടിക്ക് അംഗീകാരം നല്‍കിയതെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാല പത്രക്കുറിപ്പില്‍ അറിയിച്ചു.

Top