ശ്രീധന്യക്കെതിരെ വംശീയ അധിക്ഷേപം..!! സംഘപരിവാര്‍ അനുയായിക്കെതിരെ സോഷ്യല്‍ മീഡിയ

പൊള്ളുന്ന ജീവിത സാഹചര്യങ്ങളെ മറികടന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ റാങ്ക് നേടി കേരളത്തിന്റെ അഭിമാനമായി മാറിയ ശ്രീധന്യക്കെതിരെ വംശീയ അധിക്ഷേപവുമായി സംഘപരിവാര്‍ അനുഭാവി.

കഴിഞ്ഞ ദിവസം കേരളം ശ്രവിച്ച ഏറ്റവും മധുരമുള്ള വാര്‍ത്തയായിരുന്നു വയനാട്ടില്‍ നിന്നുള്ള ശ്രീധന്യയുടെ റാങ്ക് നേട്ടം. ആദിവാസി വിഭാഗമായ കുറിച്യ സമുദായത്തില്‍ നിന്നുള്ള ശ്രീധന്യ ദാരിദ്ര്യത്തോടും മറ്റെല്ലാ പ്രതിസന്ധികളോടും പടവെട്ടി വിജയമണിഞ്ഞത് ആഘോഷിക്കുകയായിരുന്നു കേരളം. ഇതിനിടയിലാണ് അവരെ ക്രൂരമായി അധിക്ഷേപിച്ച് അജയ്കുമാര്‍ എന്ന വ്യക്തി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ധന്യയുടെ ശാരീരിക നിറത്തെയും രൂപത്തെയും അധിക്ഷേപിക്കുന്ന കമന്റാണ് അജയ് കുമാര്‍ എഴുതിയത്. ആദിവാസികളെ വംശീയമായി അധിക്ഷേപിക്കുന്ന ഈ കമന്റ് ശിക്ഷാര്‍ഹമാണെന്നാണ് നിയമ വിദഗ്ധര്‍ വിലയിരുന്നതുന്നത്.

സാമൂഹ്യ മാധ്യമങ്ങളില്‍ അജയ് കുമാറിനെതിരെ രോഷം ആളിക്കത്തുകയാണ്. അര്‍പ്പണമനോഭാവവും കഠിനാധ്വാനവും വഴി സമൂഹത്തിന് മാതൃകയായ ആദിവാസി വിഭാഗത്തില്‍പ്പെട്ട ശ്രീധന്യയോട് ജാതീയമായ അധിക്ഷേപമാണ് അജയ് കുമാര്‍ നടത്തിയത്.

Top