തൃശൂര്‍: തൃശൂര്‍ പുതുക്കാട് ടാറ്റ സുമോ റോഡരികിലെ വെള്ളക്കെട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ അഞ്ചു പേര്‍ മരിച്ചു. പുതുക്കാട് നന്തിക്കരയില്‍ പുലര്‍ച്ചെയാണ് അപകടമുണ്ടായത്. വാഹനത്തില്‍ രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഒരു കുട്ടിയുമാണ് ഉണ്ടായിരുന്നത്. വാഹനത്തില്‍ നിന്നു ലഭിച്ച പാസ്‌പോര്‍ട്ടില്‍ നിന്ന് ലഭിച്ച വിവരം അനുസരിച്ച് ആലത്തൂര്‍ സ്വദേശി ഇസ്മയിലും കുടുംബവുമാണ് അപകടത്തില്‍പ്പെട്ടത്. അതുവഴി പോകുന്ന ജനങ്ങള്‍ വാഹനം വെള്ളത്തില്‍ കിടക്കുന്നത് കണ്ട് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വാഹനത്തില്‍ നിന്ന് പുറത്തെടുത്തവരെ തൃശൂരിലെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ അറിഞ്ഞുവരുന്നതേയുള്ളൂ.


