ആലപ്പുഴ കരുവാറ്റയില്‍ വാഹനാപകടം.. മൂന്നു മരണം ;

കരുവാറ്റ: ആലപ്പുഴ കരുവാറ്റയിൽ ബൈക്കും ജീപ്പും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു മരണം. ബൈക്ക് യാത്രികരും തകഴി കുന്നുമ്മേൽ സാബിത് മൻസിലിൽ മുഹമ്മദ് സബിത് (25), ഐരാംപള്ളി ലക്ഷം വീട്ടിൽ കുഞ്ഞുമോന്‍റെ മകൻ അനസ് (26), കുറുങ്ങാട് ലക്ഷം വീട്ടിൽ സുജീർ എന്ന നൗഷാദ് (23) എന്നിവരാണ് മരിച്ചത്. പുലർച്ചെ രണ്ടു മണിയോടെ ഹരിപ്പാട്-കരുവാറ്റ ദേശീ‍‍യപാതയിലെ വളവിലായിരുന്നു അപകടം.

കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന പൾസർ ബൈക്കും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന പജീറോ കാറുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ യുവാക്കൾ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇരുവാഹനങ്ങളും അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുലര്‍ച്ചെ രണ്ടു മണിയോടെ ഹരിപ്പാട്കരുവാറ്റ ദേശീയപാതയിലെ വളവിലായിരുന്നു അപകടം. കൊല്ലം ഭാഗത്തു നിന്ന് ആലപ്പുഴയിലേക്ക് വരുകയായിരുന്ന പള്‍സര്‍ ബൈക്കും കൊല്ലം ഭാഗത്തേക്ക് പോവുകയായിരുന്ന പജീറോ ജീപ്പുമാണ് കൂട്ടിയിടിച്ചത്. ബൈക്ക് യാത്രികരായ യുവാക്കള്‍ സംഭവസ്ഥലത്തു തന്നെ മരിച്ചു. ഇരുവാഹനങ്ങള്‍ അമിത വേഗതയിലായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികളും പറഞ്ഞു. രണ്ടു പേര്‍ അപകടസ്ഥലത്തും ഒരാള്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയുമാണ് മരിച്ചത്. അപകടത്തില്‍പ്പെട്ടവരെ ആദ്യം ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ സൗകര്യമില്ലാത്തതിനാല്‍ പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ രാവിലെ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം സംസ്‌ക്കാരചടങ്ങുകള്‍ക്കായി ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. –

Top