മദ്യലഹരിയിൽ റോഡിൽ റേസിംങ്ങ് ..! അപകടത്തിൽപ്പെട്ട കാറിനുള്ളിൽ സ്ത്രീകൾ: ബൈക്ക് യാത്രക്കാരനെ ഇടിച്ച് കൊന്ന് കാർ യാത്രക്കാർ

കോട്ടയം: മദ്യലഹരിയിൽ എം.സി റോഡിലൂടെ അമിത വേഗത്തിൽ പാഞ്ഞ് റേസിംങ് നടത്തിയ കാർ , മൂന്നു വാഹനങ്ങളിൽ ഇടിച്ച് പായിപ്പാട് സ്വദേശിയായ ബൈക്ക് യാത്രക്കാരൻ മരിച്ചു. കാറിനുള്ളിൽ സ്ത്രീകളെയുമായി കറങ്ങി നടന്ന് മദ്യപിച്ചിരുന്ന സംഘമാണ് അപകടത്തിന് ഇടയാക്കിയത്.

പായിപ്പാട് പള്ളിക്കച്ചിറ ദീപ ഭവനിൽ ദൊരെ സ്വാമി മകൻ ദിലീപ് കുമാറാ (41) മരിച്ചത്. ബൈക്ക് യാത്രക്കാരൻ വേളൂർ പുത്തൻ പറമ്പിൽ സനൂപി (35) നെ ജില്ലാ ജനറൽ ആശുപത്രിയിലും, തൃക്കൊടിത്താനം സൂര്യ നിവാസിൽ രാജൻ (49) എന്നിവരെ രാജനെ മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബുധനാഴ്ച രാത്രി ഒൻപതരയോടെ എം.സി റോഡിൽ നാട്ടകം സിമൻ്റ് കവലയിൽ മുളകുഴ ജംഗ്ഷനിലായിരുന്നു അപകടം. കോട്ടയം ഭാഗത്ത് നിന്നും എത്തിയ സ്കൂട്ടറിനെയും , ബൈക്കിനെയും ഇടിച്ചു തെറിപ്പിച്ച കാർ , ഈ വാഹനങ്ങളെ എതിർ ദിശയിൽ നിന്നും എത്തിയ കാറിലേയ്ക്ക് ഇടിച്ചിടുകയായിരുന്നു. സ്കൂട്ടറിനെയും ബൈക്കിനെയും ഇടിച്ച തെറിപ്പിച്ച കാർ , മറ്റൊരു കാറിൽ ഇടിച്ച ശേഷം റോഡരികിലെ ഓടയ്ക്ക് മുകളിൽ കയറിയാണ് നിന്നത്. ഇടിയുടെ ആഘാതത്തിൽ റോഡിൽ ഉയർന്ന് പൊങ്ങിയാണ് ദിലീപ് തെറിച്ച് വീണത്. ഇയാൾ വീണു കിടന്ന ഭാഗത്ത് രക്തം തളം കെട്ടി കിടക്കുകയാണ്.

ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് റോഡിൽ വീണ് കിടന്ന ദിലീപ് കുമാറിനെയും മറ്റുള്ളവരെയും ആശുപത്രിയിൽ എത്തിച്ചത്. കാറിൽ നിന്നും ഇറങ്ങി ഓടിയ ഡ്രൈവറെ ഓട്ടോ ഡ്രൈവർമാർ അടക്കമുള്ളവർ ചേർന്നാണ് പിടികൂടിയത്. ഇയാളെ ചിങ്ങവനം പൊലീസിന് കൈമാറി.

അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് മാറ്റിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.

അപകടത്തിനിടയാക്കിയ വാഹനത്തിനുള്ളിൽ സ്ത്രീകൾ ഉണ്ടായിരുന്നതായി നാട്ടുകാർ ആരോപിച്ചു. കാർ ഇടിച്ചപ്പോൾ ഇവർ കാറിനുള്ളിൽ നിന്നും ഓടി രക്ഷപെട്ടതായും നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബിൻസ് ജോസഫ് അറിയിച്ചു.

Top