ദിലീപിന്റെ ഫോട്ടോ എടുക്കാന്‍ ശ്രമിച്ചവരെ ഫാന്‍സ് എന്ന് പറഞ്ഞുളള ഒരു സംഘം ആളുകള്‍ ഭീഷണിപ്പെടുത്തിയെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്.സമകാലിക മലയാളമാണ് ഇതുസംബന്ധമായ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍ കോവില്‍ സന്ദര്‍ശനത്തിനായി ദിലീപ് സഹോദരനോടൊപ്പം എത്തിയിരുന്നു.
വെള്ളിയാഴ്ച രാത്രി എട്ട് മണിയോടെയാണ് സഹോദരന്‍ അനൂപിനോടൊപ്പം ദിലീപ് ഇവിടെ എത്തിയത്. കരിക്കഭിഷേകവും അട വഴിപാടും നടത്തിയതിനു ശേഷമാണ് ദിലീപ് അവിടെ നിന്ന് മടങ്ങിയതത്രേ. ഇതിനു മുന്‍പു ചെറുവള്ളി ദേവിക്ഷേത്രത്തില്‍ താരം എത്തിയത് വാര്‍ത്ത പ്രധാന്യം നേടിയിരുന്നു. താരം ക്ഷേത്രദര്‍ശനത്തിലെത്തിയപ്പോള്‍ ഫോട്ടോ എടുക്കാനും മറ്റും ജനങ്ങള്‍ താരത്തിനടത്തു എത്തിയിരുന്നു.
എന്നാല്‍ പ്രദേശവാസികളെ ഉള്‍പ്പെടെ ഫാന്‍സ് അസോസിയേഷന്‍ ഭാരവാഹികള്‍ എന്ന് അവകാശപ്പെടുന്ന ഒരു കൂട്ടം സ്വകാര്യ സുരക്ഷ ജീവനക്കാര്‍ നടയുകയായിരുന്നത്രേ. ഇതില്‍ നാട്ടുകാര്‍ പ്രകോപിതരാകുകയും ചെയ്തു. എന്നാല്‍ ജിലീപ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു പ്രതികരണം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷ. താരത്തിന്റെ ചിത്രം പകര്‍ത്തിയ കുട്ടികള്‍ ഉള്‍പ്പടെയുളളവരില്‍ നിന്ന് ചിത്രങ്ങള്‍ ഡിലീറ്റ് ചെയ്തു.
കൂടാതെ പ്രദേശിക ചാനല്‍ പ്രവര്‍ത്തകരെ ഫാന്‍സ് എന്ന് ആരോപിച്ചെത്തിയവര്‍ നിര്‍ബന്ധിച്ച് ക്ഷേത്രവളപ്പില്‍ നിന്ന് പുറത്താക്കുകയും ചെയ്തുവത്രേ. എന്നാല്‍ ഇതിനു പിന്നില്‍ ആരാണെന്നുള്ള കൃത്യമായ വിവരം ഇതുവരെ ലഭിച്ചിട്ടില്ല ദിലീപ് ഫാന്‍സിന്റെ ഭാഗത്ത് നിന്ന് ഇത്തരത്തിലുള്ള ഒരു പെരുമാറ്റം ഇതുവരെയുണ്ടായിട്ടില്ല. അതിനാല്‍ തന്നെ ഈ സംഭവം അല്‍പം ഞെട്ടല്‍ ഉളവാക്കുന്നുണ്ട്.