വെറും വാക്കല്ലെന്ന് ദിലീപ് തെളിയിച്ചു.മുക്കത്തെ മൊയ്തീന്‍ സ്മാരകത്തിന് 18ന് തറക്കല്ലിടും

കാഞ്ചനമാലക്ക് നല്‍കിയ വാക്ക് ദിലീപ് പാലിച്ചു. ബി.പി മൊയ്തീന്‍ സേവാമന്ദിരത്തിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനത്തിന് ദിലീപ് നവംബര്‍ 18ന് മുക്കത്തെത്തും. ദിലീപിന്റെ സാമ്പത്തിക സഹായത്തോടെയാണ് പുതിയ കെട്ടിടം. മൂന്ന് നില കെട്ടിടമാണ് പണിയുക. ആദ്യത്തെ നിലയ്ക്കുള്ള അനുമതിയാണ് മുക്കം നഗരസഭയില്‍ നിന്ന് ലഭിച്ചത്. നേരത്തെ കെട്ടിടത്തിനായി തയ്യാറാക്കിയ പ്ലാന്‍ പരിഷ്‌കരിച്ച് കൂടുതല്‍ സൗകര്യങ്ങളോടെയാണ് പുതിയ കെട്ടിടം.

അനശ്വരപ്രണയത്തിന്റെ നിത്യസ്മാരകമായ കാഞ്ചനമാല മൊയ്തീന്‍ മരണശേഷം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും സേവനപ്രവര്‍ത്തനങ്ങളുമായി സജീവമായിരുന്നു. വിധവകള്‍ക്കും അശരണര്‍ക്കുമായുള്ള ബിപി മൊയ്തീന്‍ സേവാ കേന്ദ്രത്തിന്റെ കെട്ടിടം നിലവില്‍ തകരഷീറ്റുകള്‍ പൊതിഞ്ഞ ഒറ്റമുറി കെട്ടിടത്തില്‍ ശോച്യാവസ്ഥയിലാണ്. ഇതേക്കുറിച്ചുള്ള വാര്‍ത്തകള്‍ കേട്ടറിഞ്ഞും കാഞ്ചനമാലയുടെ ജീവിതത്തെക്കുറിച്ച് കൂടുതലറിഞ്ഞുമാണ് ഇക്കഴിഞ്ഞ ഒക്ടോബര്‍ 19ന് ദിലീപ് മുക്കത്തെത്തിയത്. കാഞ്ചനമാലയുടെ സേവനപ്രവര്‍ത്തനങ്ങള്‍ക്ക് തന്റെ എല്ലാവിധ പിന്തുണയും ദിലീപ് വാഗ്ദാനം ചെയ്തിരുന്നു. ആദ്യപടി എന്ന നിലയ്ക്കാണ് ബി.പി മൊയ്തീന്‍ സേവാ മന്ദിരം പുതുക്കി പണിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അവരുടെ പ്രണയം ചരിത്രമാണ്. എന്നാല്‍ അതിനപ്പുറത്ത് അമ്മമനസ്സിന്റെ സ്വപ്‌നമുണ്ട്, ലക്ഷ്യമുണ്ട്. അശരണര്‍ക്ക് ആശ്രയം നല്‍കണമെന്ന അവരുടെ മനസ്സാണ് പ്രധാനം. അത് സാധിക്കുന്നതിന് തുടക്കമിടുകമാത്രമാണ് ഞാന്‍ ചെയ്യുന്നത്. എന്നാണ് സഹായ വാഗ്ദാനത്തെക്കുറിച്ച് ദിലീപ് പറഞ്ഞിരുന്നത്. ആ അമ്മയുടെ നന്മ തിരിച്ചറിഞ്ഞാണ് താന്‍ സഹായം വാഗ്ദാനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എം.ഐ ഷാനവാസ് എം.പി,എംഎല്‍എ മാരായ സി.മോയിന്‍ കുട്ടി,കെടി ജലീല്‍ എന്നിവരും ശിലാസ്ഥാപനത്തില്‍ പങ്കെടുക്കും.

Top