സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്, തെറ്റുപറ്റി’; ഫേസ്ബുക്ക് ലൈവില്‍ കണ്ണ് നിറഞ്ഞ്‌‍ കരഞ്ഞു ടിനി ടോം..

കൊച്ചി:എടുത്തടിച്ചാട്ടം വിനയായി എന്ന് നടൻ ടിനി ടോമിന് മനസിലായി .പ്രധാനമന്ത്രിയുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയകളില്‍ തന്റെ പ്രതികരണം ചിലര്‍ തെറ്റിദ്ധരിച്ചെന്ന് നടന്‍ ടിനി ടോം.പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തിൽ നടൻ ടിനി ടോം പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടർന്ന് പോസ്റ്റ് പിൻവലിച്ച് ക്ഷമ ചോദിച്ച് താരം രംഗത്തെത്തി. തന്റെ പോസ്റ്റ് തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നുവെന്നും പ്രധാനമന്ത്രിക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും ഫേസ്ബുക്ക് ലൈവിലൂടെ ടിനിടോം പറഞ്ഞു. പൗരത്വ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് ടിനി ടോം ഒരു ചിത്രം പങ്കുവച്ചിരുന്നു. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകള്‍ ആക്രമിച്ച് കൊന്ന കഥയായിരുന്നു കുറിപ്പില്‍ പറഞ്ഞിരുന്നത്.എന്നാല്‍ താരത്തിന്റെ പോസ്റ്റിനെതിരെ ഒരു വിഭാഗം ആളുകള്‍ രംഗത്തുവന്നതോടെ ആ ചിത്രം താരം നീക്കം ചെയ്യുകയായിരുന്നു. പോസ്റ്റ് പിന്‍വലിച്ചെന്നും തനിക്കു തെറ്റുപറ്റിയതാണെന്നും ടിനി ടോം പിന്നീട് പറഞ്ഞു. ഇപ്പോള്‍ താരത്തിന്റെ പേജില്‍ നിരവധി പേരാണ് അസഭ്യവര്‍ഷവുമായി ആളുകള്‍ എത്തുന്നുണ്ട്. കൂടുതലും ഭീഷണി സന്ദേശങ്ങളാണ്.

എന്നാല്‍ പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ യാതൊന്നും പറഞ്ഞിട്ടില്ലെന്നും തെറ്റുപറ്റിയതാണെന്നും ടിനി ഫേസ്ബുക്ക് ലൈവ് വിഡിയോയിലൂടെ പറഞ്ഞു.’എന്റെ പോസ്റ്റ് ഈ രീതിയില്‍ തെറ്റിദ്ധരിക്കപ്പെടുമെന്ന് വിചാരിച്ചിരുന്നില്ല. ഒരു നാട്ടില്‍ നടന്ന സംഭവത്തെക്കുറിച്ചായിരുന്നു അത്. പണ്ടൊരു രാജ്യത്തെ പ്രധാനമന്ത്രിയെ കുറേ ആളുകള്‍ ആക്രമിച്ച് തിന്നു. അത് ചാനലുകാരും സൈബര്‍ ആളുകളും വേറെ രീതിയില്‍ വളച്ചൊടിച്ചു. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന കാര്യങ്ങളെക്കുറിച്ചും ഞാന്‍ പഠിച്ചുകൊണ്ടിരിക്കുന്നേ ഒള്ളൂ.’

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

‘ഒരു രാഷ്ട്രീയപാര്‍ട്ടിയിലും ഇല്ലാത്ത, സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന എന്നെ ഇങ്ങനെ ഉപദ്രവിക്കരുത്. ഞാന്‍ ചെയ്തതില്‍ ക്ഷമ ചോദിക്കുന്നു. മറ്റുള്ളവര്‍ വേറെ രീതിയില്‍ വ്യാഖ്യാനിച്ചപ്പോഴാണ് അത് തെറ്റായിപ്പോയത്. മറ്റൊരാളുടെ മനസ് വേദനിപ്പിക്കാന്‍ എനിക്ക് അറിയില്ല. ചിരിപ്പിക്കാനും ചിരിക്കാനുമേ അറിയൂ. ഒരു പ്രസ്ഥാനത്തിനെതിരെയോ പ്രധാനമന്ത്രിക്കെതിരെയോ പറഞ്ഞിട്ടില്ല. എന്റെ ഭാഗത്തുനിന്നും വന്ന തെറ്റ് ഞാന്‍ ഏറ്റുപറഞ്ഞു.’-ടിനി ടോം പറഞ്ഞു.

അതേസമയം സംഭവത്തില്‍ നടന്‍ ടിനി ടോമിനെതിരെ പോലീസില്‍ പരാതി. ബി ജെ പി കോട്ടയം ജില്ലാ സെക്രട്ടറി എം വി ഉണ്ണി കൃഷ്ണനാണ് കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. ഫേസ് ബുക്കിലൂടെ പ്രധാനമന്ത്രിയെ വധിക്കാന്‍ ടിനി ടോം ആഹ്വാനം ചെയ്തതായാണ് പരാതി. ടിനി ടോമിനെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസ് എടുക്കണമെന്നാണ് പരാതിയിലെ ആവശ്യം.

Top