ഹന്‍സിക പറ്റിച്ചെന്ന് മാനേജരുടെ പരാതി

വിവാദത്തിലകപ്പെട്ട് നടി ഹന്‍സിക. നടിയുടെ മാനേജറായിരുന്ന മുനിസാമിയാണ് താരത്തിനെതിരെ രംഗത്തെത്തിയത്. ശമ്പളം തരാതെ ഹന്‍സിക തന്നെ പറ്റിക്കുകയായിരുന്നെന്നാണ് മാനേജര്‍ പറയുന്നത്. നടിക്കെതിരെ മുനിസാമി നടികര്‍സംഘത്തില്‍ പരാതി നല്‍കി. ഒരുപാട് നാളായി തന്റെ ശമ്പളത്തിനു ഹന്‍സിക മുടക്കം വരുത്തിയിരുന്നുവെന്നും അതിനു തക്കതായ തെളിവ് തന്റെ കൈയില്‍ ഉണ്ടെന്നും ആണ് പരാതിയില്‍ പറയുന്നത്. 2017ല്‍ മലയാളം ഉള്‍പ്പടെ മൂന്ന് ഭാഷകളില്‍ നടി അഭിനയിച്ചു. നാലും സിനിമകളും സൂപ്പര്‍ഹിറ്റുമായി.

Top