മുംബൈ: കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും പലര്‍ക്കും തുച്ഛമായ വിലയ്ക്ക് ഭൂമി നല്‍കിയെന്നുള്ള വാര്‍ത്തയാണ് ഇപ്പോള്‍ വന്നുക്കൊണ്ടിരിക്കുന്നത്. മദ്യരാജാവ് വിജയ് മല്യയ്ക്ക് കേരള സര്‍ക്കാര്‍ ചുളുവിലയ്ക്ക് ഭൂമി നല്‍കിയെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പ്രശസ്ത താരം ഹേമാമാലിനിയുമായി നടത്തിയ ഇടപാടുകളുടെ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്.
കോണ്‍ഗ്രസും ബിജെപിയും ഒരുപോലെ തന്നെ ഇഷ്ടക്കാര്‍ക്ക് ചുളിവിലയ്ക്ക് ഭൂമി എഴുതി കൊടുക്കുന്നു. കോണ്‍ഗ്രസിനൊപ്പം നിന്നവര്‍ക്ക് വെറുതേ ഭൂമി എഴുതി കൊടുത്തതിന്റെ കഥകള്‍ പലതവണ പുറത്തുവന്നിട്ടുണ്ട്. കേന്ദ്രത്തില്‍ ബിജെപിക്കൊപ്പം നിന്ന ഹേമാമാലിനിക്ക് 70 കോടി വിലമതിക്കുന്ന ഭൂമി തുച്ഛമായ തുകയ്ക്ക് നല്‍കിയെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ബിജെപി എംപികൂടിയായ ഹേമാമാലിനിക്ക് മുംബൈ അന്ധേരിക്കു സമീപം ഓഷിവാരയില്‍ 70 കോടി രൂപയുടെ ഭൂമി 1.75 ലക്ഷം രൂപയ്ക്കാണു മഹാരാഷ്ട്ര സര്‍ക്കാര്‍ അനുവദിച്ചത്.
ഇക്കാര്യം വ്യക്തമാക്കുന്ന വിവരാവകാശ രേഖ പുറത്തുവന്നതോടെ സര്‍ക്കാര്‍ വെട്ടിലായി. ചതുരശ്ര മീറ്ററിന് 87.50 രൂപ എന്ന നിരക്കില്‍ 2000 ചതുരശ്ര മീറ്റര്‍ ഭൂമിയാണ് അനുവദിച്ചതെന്നു സബേര്‍ബന്‍ ജില്ലാ കലക്ടറുടെ ഓഫിസില്‍നിന്നുള്ള രേഖകളില്‍നിന്നു വ്യക്തമാണെന്നു വിവരാവകാശ പ്രവര്‍ത്തകനായ അനില്‍ ഗല്‍ഗാലി പറഞ്ഞു. ഈ ഭൂമിക്കായി 1997ല്‍ ഹേമമാലിനി സര്‍ക്കാരിനു 10 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിരുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ 8.75 ലക്ഷം രൂപ തിരികെ നല്‍കേണ്ട അവസ്ഥയിലാണെന്നു ഗല്‍ഗാലി പറഞ്ഞു.
ബിജെപിയുടെ ഭാഗമായി ചേര്‍ന്നു നിന്നതിന്റെ പ്രത്യുപകാരാണ് ചുളുവിലയ്ക്ക് ഹേമമാലിനിക്ക് ഭൂമി നല്‍കിയതിലൂടെ വ്യക്താമയത്. മുംബൈ സബേര്‍ബന്‍ കലക്ടര്‍ ശേഖര്‍ ചന്നെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുമുണ്ട്. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടാല്‍ മാത്രമേ പണം തിരികെ നല്‍കൂ എന്നും വ്യക്തമാക്കി. അതേസമയം ഗല്‍ഗാലിക്കു മുന്‍പു ലഭിച്ച വിവരാവകാശ രേഖയില്‍ ചതുരശ്ര മീറ്ററിനു 35 രൂപ നിരക്കില്‍ 70,000 രൂപയ്ക്കാണു ഭൂമി അനുവദിച്ചതെന്നാണു വ്യക്തമാക്കിയിരുന്നത്. പുതിയ രേഖകള്‍ പ്രകാരം 1976ലെ നിരക്കുപ്രകാരം ചതുരശ്ര മീറ്ററിനു 350 രൂപ എന്ന കണക്കിലായിരുന്നു ഇടപാട്. ഇത്തരത്തില്‍ ഭൂമി അനുവദിക്കുമ്പോള്‍ 25% നിരക്കു മാത്രം ഈടാക്കിയാല്‍ മതിയെന്ന വ്യവസ്ഥയിലാണു ചതുരശ്ര മീറ്റിന് 87.50 രൂപയായി വില വീണ്ടും കുറഞ്ഞത്.
സംഭവം വിവാദമായതോടെ, സ്വകാര്യ ട്രസ്റ്റുകള്‍ക്കും കലാകാരന്മാര്‍ക്കും ഭൂമി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ പുനരവലോകനം ചെയ്യാന്‍ ഫെബ്രുവരിയില്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉത്തരവിട്ടിരുന്നു. എന്നാല്‍ വഴിവിട്ടു സഹായം ലഭിച്ചിട്ടില്ലെന്നും 20 വര്‍ഷത്തെ അധ്വാനഫലമായാണു തനിക്കു ഭൂമി ലഭിച്ചതെന്നുമാണു ഹേമമാലിനി അന്നു പ്രതികരിച്ചത്. മുംബൈയിലെ ഒരുതരി മണ്ണിന് പോലും ലക്ഷങ്ങള്‍ വിലമതിക്കുമ്പോഴാണ് ബിജെപിക്ക് ഒപ്പം നില്‍ക്കുന്ന ഹേമമാ്ലിനിക്ക് കോടികള്‍ വിലമതിക്കുന്ന ഭൂമി ചുളുവിലയ്ക്ക് നല്‍കിയിരിക്കുന്നത്.