പ്രേമത്തിലെ സെലിനാകാന്‍ കഴിഞ്ഞത് ഭാഗ്യം; നല്ല വേഷമാണെങ്കില്‍ ഒറ്റ സീനില്‍ അഭിനയിക്കാനും തയ്യാറെന്ന് മഡോണ

kadhalum-kadanthu-pogum-movie-stills

പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് ആളുകളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് മഡോണ. സെലിന്‍ എന്ന പേരിലാണ് മലയാളികളില്‍ ഏറെ പേരും മഡോണയെക്കുറിച്ച് സംസാരിക്കുന്നത്. തമിഴില്‍ കാതലും കടന്നു പോകും എന്ന ചിത്രത്തില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ച മഡോണ തമിഴ് ആരാധകരുടെ ഇഷ്ട നായികയുമായി.

ഇപ്പോള്‍ ദിലീപ് ചിത്രം കിങ് ലയറിന്റെ വിജയാഘോഷത്തിലാണ് മഡോണ. നല്ലൊരു അഭിനേതാവ് എന്ന പേര് ലഭിക്കുക എന്നത് പെട്ടെന്ന് സാധിക്കുന്നതല്ല. നല്ല അഭിനേതാവാണെങ്കില്‍ ചിത്രത്തില്‍ ഒരു സീന്‍ മതിയെന്നാണ് മഡോണ പറയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല വേഷമാണെങ്കില്‍ ചിത്രത്തില്‍ എത്ര സീന്‍ എന്നതില്‍ പ്രശസ്തിയില്ല. ഒന്നോ രണ്ടോ സീന്‍ കൊണ്ട് നമ്മുടെ സാന്നിധ്യം അറിയിക്കാന്‍ സാധിക്കണം. മോഹന്‍ലാല്‍ ഒരു ചിത്രത്തില്‍ രണ്ട് സീനില്‍ അഭിനയിച്ചാലും അത് ശക്തമായ സാന്നിധ്യമാകും. അങ്ങനെ വിലയിരുത്തുവാനാണ് തനിക്കിഷ്ടമെന്നും മഡോണ പറയുന്നു.

ഓരോ സിനിമ ചെയ്യുമ്പോഴും പഠിക്കാനുണ്ട്. നമ്മള്‍ വിദ്യാര്‍ത്ഥിയാണ്. ഓരോ ചിത്രം കഴിയുമ്പോഴും കുറച്ചു കൂടി നന്നായി ചെയ്യാന്‍ കഴിയണം എന്നൊരു ആഗ്രഹമുണ്ട്. ഓരോ വേഷം കിട്ടുമ്പോഴും പെട്ടെന്ന് ആ കഥാപാത്രമാകാന്‍ കഴിയണേയെന്നാണ് പ്രാര്‍ത്ഥിക്കാറുള്ളതെന്ന് മഡോണ പറയുന്നു.

Top