ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ മനസിൽ ഇടംനേടിയ അഭിനേത്രിയാണ് മഞ്ജു പത്രോസ്. ചെറിയ വേഷങ്ങളിലെത്തി തിളങ്ങിയ താരം സഹനടിയായി തിളങ്ങി. ഇതിനോടകം തന്നെ 30ത്തിലധികം ചിത്രങ്ങളിലാണ് അഭിനയിച്ചിരിക്കുന്നത്. സ്വാഭാവികമായ അഭിനയത്തിലാണ് നടി ഏറെ ശ്രദ്ധ നേടുന്നത്.
എന്നാല്‍, കുറച്ചുനാളുകളായി താരത്തിൻ്റെ ചില ചിത്രങ്ങളും സിനിമ സീരിയൽ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പലരും ദുരുപയോഗം ചെയ്തിരുന്നു. അശ്ലീലവും ലൈംഗീകത ജനിപ്പിക്കുന്ന രീതിയിലാണ് നടിയുടെ ചിത്രങ്ങള്‍ ഇന്റര്‍നെറ്റില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. തുടര്‍ന്ന് ഇത് ചൂണ്ടിക്കാട്ടി നടി സൈബര്‍ സെല്ലില്‍ പരാതിയും നല്‍കിയിരുന്നു.
ഈ പരാതിയെ തുടര്‍ന്ന് രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തതായിട്ടാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വരുന്നത്. തുടര്‍ന്ന് പോലീസ് മുപ്പതോളം സോഷ്യൽ മീഡിയ ചാനലുകളിലെ വീഡിയോയും ഡിലീറ്റ് ചെയ്യുകയും ചെയ്തു. മഴവില്‍ മനോരമയിലെ വെറുതെ അല്ല ഭാര്യ എന്ന റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജൂ പത്രോസ് ശ്രദ്ധേയായി മാറിയിരുന്നത്.