വര്‍ദ്ധിച്ചുവരുന്ന ക്രൂരമായ പീഡനത്തെക്കുറിച്ച് പ്രശസ്ത നടി മീര ജാസ്മിന്‍ പ്രതികരിക്കുന്നു. പീഡിപ്പിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത് അര്‍ഹതപ്പെട്ട ശിക്ഷയല്ലെന്നാണ് മീര പറയുന്നത്. പീഡിപ്പിക്കുമ്പോള്‍ സ്ത്രീകള്‍ അനുഭവിക്കുന്ന അതേ വേദന പ്രതിയും അനുഭവിക്കണമെന്നാണ് മീര ജാസ്മിന്‍ പറയുന്നത്.
സ്ത്രീകളെ ലൈംഗികമായി പീഡിപ്പിക്കുന്നവര്‍ക്ക് നല്‍കേണ്ടത് വേദന നിറഞ്ഞ മരണമാണെന്നും താരം പറഞ്ഞു. മുറിവേല്‍ക്കുമ്പോള്‍ അനുഭവിക്കുന്ന വേദന പ്രതിയും അറിഞ്ഞിരിക്കണം. പക്ഷേ, ഇപ്പോള്‍ നടക്കുന്നത് അങ്ങനെയല്ല. ജയിലിലേക്കു പോകുന്ന പ്രതികള്‍ കുറച്ചു നാളുകള്‍ കഴിയുമ്പോള്‍ മിടുക്കന്മാരും സുന്ദരന്മാരുമായി ചാനല്‍ ക്യാമറയ്ക്കു മുന്നില്‍ എത്തുന്നു. അപ്പോള്‍ ഈ ജയില്‍ ജീവിതത്തില്‍നിന്ന് അവരെന്താണു പഠിക്കുന്നതെന്ന് മീര ചോദിക്കുന്നു.