യുവതിയെ ഹോട്ടലിലേക്ക് ക്ഷണിച്ചു; ഭക്ഷണ നല്‍കി; പിന്നെ ബോധം പോയി; തുടര്‍ന്ന് പീഡനം; ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായി യുവതി

ഗുരുഗ്രാം: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട യുവാവ് പീഡിപ്പിച്ചതായി യുവതിയുടെ പരാതി. ഹരിയാനയിലെ ഗുരുഗ്രാം നഗരത്തിലെ സെക്ടര്‍ 50ലാണ് സംഭവം.

ജൂണ്‍ 29നാണ് യുവതിയെ യുവാവ്’ഹോട്ടലിലേക്ക് ക്ഷണിച്ചത്. ഹോട്ടലില്‍വച്ച് രണ്ടു പേര്‍ ഭക്ഷണം നല്‍കിയെന്നും അതിന് ശേഷം ബോധം നഷ്ടപ്പെട്ടുവെന്നും യുവതി പരാതിയില്‍ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബോധം നഷ്ടപ്പെട്ട യുവതിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതി പീഡന ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും ചെയ്തു. ബോധം വീണപ്പോള്‍ യുവതി പ്രതികരിച്ചെങ്കിലും ദൃശ്യങ്ങള്‍ പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് വീട്ടിലെത്തിയ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

യുവതിയുടെ പരാതിയില്‍ രണ്ട് പ്രതികള്‍ക്കെതിരെ പീഡനകുറ്റം ചുമത്തി സെക്ടര്‍ 50 പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് പൊലീസ് അറിയിച്ചു.

Top