പിണറായി വിജയന് മലയാള ചലച്ചിത്ര രംഗത്തുനിന്നുള്ള ഒരു താരവുമായി അടുത്ത ബന്ധമുണ്ട്. അധികമാര്‍ക്കും അറിയില്ലാത്ത ആ രഹസ്യം താരം തന്നെ പരസ്യമാക്കുന്നു. മറ്റാരുമല്ല, ആരും പ്രതീക്ഷിക്കാത്ത ഒരാളാണ്..നവ്യാനായര്‍. പിണറായി വിജയനെക്കുറിച്ച് നവ്യാനായര്‍ക്ക് വാ തോരാതെ പറയാനുണ്ട്. പെട്ടെന്ന് ദേഷ്യപ്പെടുന്നയാളാണ് പിണറായിയെന്നു പറയുമ്പോള്‍, നവ്യ പറയുന്നത് വിജയനങ്കിള്‍ അങ്ങനെയൊരു ആളേയല്ലെന്നാണ്.
വിജയനങ്കിളും കുടുംബവുമായി എനിക്ക് വളരെ നല്ല അടുപ്പമാണ്. ഏത് ഉറക്കത്തില്‍ വിളിച്ചാലും എനിക്ക് എന്തെങ്കിലും ആവശ്യമുണ്ടെന്ന് അറിഞ്ഞാല്‍ അങ്കിള്‍ വരും. ഞാന്‍ മകനെ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഗര്‍ഭിണിയുടെ ആഗ്രഹങ്ങളൊക്കെ അറിയണമല്ലോ എന്നു പറഞ്ഞ് വീട്ടിലേക്ക് മുന്‍കൂട്ടി വിവരം പറയുക പോലും ചെയ്യാതെ വന്നിട്ടുണ്ട്. അദ്ദേഹത്തെ എനിക്ക് ഇഷ്ടം ഒരു പാര്‍ട്ടിയുടെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തിലല്ല, ഒരു വ്യക്തി എന്ന നിലയിലാണെന്നും നവ്യ വ്യക്തമാക്കി.
നമുക്ക് ചില അധ്യാപകരോടൊക്കെ തോന്നുന്ന ബഹുമാനമില്ലേ അതുപോലെയുള്ള സ്‌നേഹമാണ് എനിക്ക് അങ്കിളിനോട്. എന്റെ അച്ഛനോടുള്ള അത്ര സ്‌നേഹം തോന്നിയിട്ടുണ്ട്. ഈ അടുപ്പമറിയാവുന്ന ഒരു പത്രപ്രവര്‍ത്തക സുഹൃത്ത് രഹസ്യമായി അങ്കിളിനോട് പിറന്നാള്‍ രഹസ്യം ചോദിക്കാന്‍ പറഞ്ഞു ചോദിക്കുകയും ചെയ്തു”.
ചോദിച്ചപ്പോള്‍ ക്ഷുഭിതനായില്ലേ എന്ന് ചോദിച്ചപ്പോള്‍ നവ്യയുടെ മറുപടി ഇതായിരുന്നു. ” ആളുകള്‍ പറയുന്ന പോലെയുള്ള കാര്‍ക്കശ്യ സ്വഭാവമൊന്നും എന്റെയടുത്ത് കാണിച്ചിട്ടേയില്ല. എനിക്കറിയാവുന്ന വിജയന്‍ അങ്കിള്‍ ഒരു പാവം മനുഷ്യനാണ്. സ്‌നേഹമുള്ള ആളാണ്.” എന്നാല്‍ പിന്നെ പിണറായി പറഞ്ഞ പിറന്നാള്‍ ദിനം എന്നാണെന്ന് ഒന്നു പറഞ്ഞൂ കൂടെ എന്ന് ചോദിച്ചാല്‍ നവ്യ നന്ദനത്തിലെ ബാലാമണിയാകും. ആരോടും പറയരുതെന്ന് പറഞ്ഞിട്ടാണ് അങ്കിള്‍ രഹസ്യം പറഞ്ഞത്. അത് എനിക്കേ അറിയൂ. ഞാനേ കേട്ടൊള്ളൂ. പക്ഷെ ഇന്ന് പിണറായി വിജയന്‍ തന്നെ ആ സമയമായപ്പോള്‍ നവ്യയ്ക്ക് മാത്രം അറിയാമായിരുന്ന പിറന്നാള്‍ പരസ്യമാക്കി.