മധുര നാരങ്ങ’യില്‍ സഹോദരങ്ങള്‍ നായിക നായകന്മാരാകുന്നു

മലയാള സിനിമയില്‍ ആദ്യമായി സഹോദരങ്ങള്‍ നായിക നായകന്മാരാകുന്നു.നടന്‍ രതീഷിന്റെ മകള്‍ പാര്‍വതിയും ഇളയ മകന്‍ പ്രണവുമാണ് വാക്ക് എന്ന സുജിത് ചിത്രത്തില്‍ നായിക നായകന്മാരാകുന്നത്. ആദിത്യന്‍ എന്ന കഥാപാത്രത്തെയാണ് പ്രണവ് അവതരിപ്പിക്കുന്നത്. ആദിത്യന്റെ നായിക കഥാപാത്രത്തെ പാര്‍വതിയും അവതരിപ്പിക്കുന്നു.മധുര നാരങ്ങ എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി പാര്‍വതി സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നു.പ്രശസ്ത തമിഴ് നടി അനു ഹസനും വാക്കില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു കൊറിയന്‍ പടം എന്ന ചിത്രത്തിനു ശേഷം സുജിത് സംവിധാനം ചെയ്യുന്ന വാക്കിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് ആരംഭിച്ചു.

Top