നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ ദിലീപിനെ താരസംഘടനയായ അമ്മ തിരിച്ചെടുത്തതില്‍ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയ നടിയാണ് രഞ്ജിനി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമാ കളക്ടീവിലെ അംഗങ്ങള്‍ക്കൊപ്പമ്മായിരുന്നു രഞ്ജിനിയുടെ പ്രതിഷേധം. മലയാള സിനിമയില്‍ ആണ്‍മേധാവിത്തമാണ് നടക്കുന്നതെന്നും അമ്മ സംഘടനയുടെ പേര് മാറ്റണമെന്നും രഞ്ജിനി പറഞ്ഞിരുന്നു. എന്നാല്‍ തന്റെ പ്രതിഷേധങ്ങളൊന്നും ദിലീപ് എന്ന വ്യക്തിക്ക് എതിരല്ലെന്ന് നടി വ്യക്തമാക്കി. താന്‍ ഒരിക്കലും ദിലീപിന് എതിരല്ലെന്നും കോടതി വിധി വരുന്നത് വരെ കാത്തിരിക്കാമെന്നും രഞ്ജി കൂട്ടിച്ചേര്‍ത്തു.
നിരപരാധിത്വം തെളിയാതെ സംഘടനയിലേക്ക് വരില്ലെന്ന് വ്യക്തമാക്കി ദിലീപ് മാന്യമായ ഒരു നിലപാടാണ് എടുത്തിരിക്കുന്നത്. നിങ്ങളുടെ നിരപരാധിത്വം തെളിയിക്കുന്ന കോടതി വിധിക്കായി നമുക്ക് കാത്തിരിക്കാം. എന്നാല്‍ അമ്മ സംഘടനയുടെ മൗനത്തിലും അവരുടെ ആണ്‍മേധാവിത്തത്തിലുള്ള തീരുമാനങ്ങളിലും അമര്‍ഷം ഉണ്ട്. എന്തുകൊണ്ട് അവര്‍ക്ക് തങ്ങളുടെ സഹോദരിയോട് മാപ്പുപറഞ്ഞുകൂടാ. പിന്നെ എന്തിനാണ് നമ്മളൊന്ന്, നമ്മളൊരു കുടുംബം എന്ന അമ്മയുടെ മുദ്രവാക്യം. ദിലീപിനൊപ്പം നടി അഭിനയിച്ച റിങ്മാസ്റ്റര്‍ എന്ന സിനിമയുടെ ലൊക്കേഷന്‍ ചിത്രം പങ്കുവെച്ചായിരുന്നു രഞ്ജിനിയുടെ കുറിപ്പ്.


