സാമൂഹ്യപ്രവര്‍ത്തകയുടെ ക്രൂര കൊലപാതകം അന്വേഷിക്കുന്ന പോലീസ് പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി തെളിവെടുപ്പ് ആരംഭിച്ചു. സാമൂഹ്യപ്രവര്‍ത്തകയെ കൊലപ്പെടുത്തും മുമ്പ് പ്രതി ചെയ്ത ക്രൂരതകള്‍ സംബന്ധിച്ച് പോലീസിന് വിവരങ്ങള്‍ ലഭിച്ചു. പ്രതി ഗിരോഷിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പക്ഷേ, ഇയാള്‍ അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ കുഴക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സാമൂഹ്യപ്രവര്‍ത്തക സലീനയുടെ നഷ്ടപ്പെട്ട ഫോണ്‍ കണ്ടെത്താന്‍ പോലീസ് ശ്രമം നടത്തുന്നത്. ഇതിനുള്ള തിരച്ചില്‍ വ്യാപകമാക്കി. പ്രതിയെ ചോദ്യം ചെയ്തപ്പോള്‍ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. പ്രതി നടത്തിയ പീഡനം സംബന്ധിച്ചും പോലീസിന് സൂചന ലഭിച്ചു. പ്രതി തൊടുപുഴ വണ്ടമറ്റം പടികുഴി ഗിരോഷിനെ പോലീസ് കസ്റ്റഡിയില്‍ ചോദ്യംചെയ്തപ്പോഴാണ് കൂടുതല്‍ വിവരങ്ങള്‍ പോലീസിന് ലഭിച്ചത്. അറസ്റ്റിലായ ഉടനെ നല്‍കിയ മൊഴി അടിസ്ഥാനപ്പെടുത്തി അന്വേഷണം നടത്തിയെങ്കിലും പുരോഗതിയുണ്ടായില്ല. തുടര്‍ന്നാണ് ഗിരോഷിനെ കസ്റ്റഡിയില്‍ വാങ്ങിയത്.
കത്തികൊണ്ട് സലീനയെ തൊണ്ടക്കുഴിയില്‍ കുത്തിയാണ് പ്രതി കൊല നടത്തിയത്. മരണം ഉറപ്പാക്കുന്നതിന് മുമ്പ് പ്രതി സലീനയെ ഭാഗികമായി ലൈംഗിക പീഡനം നടത്തിയെന്ന്റി പ്പോര്‍ട്ട് വരുന്നു. ശനിയാഴ്ച തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രതിയെ കോടതിയില്‍ തിരിച്ച് ഹാജരാക്കും. പോലീസ് തിരയുന്ന മൊബൈല്‍ ഫോണ്‍ സംബന്ധിച്ച് പ്രതി മൊഴി നല്‍കി. സെലീനയുടെ മാറിടം മുറിച്ച ശേഷം മരണ വെപ്രാളത്തില്‍ പിടയുന്നതിനിടെ അവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തുവെന്നാണ് പ്രതി മൊഴി നല്‍കിയത്. എന്നാല്‍ ഈ മൊബൈല്‍ ഫോണ്‍ ഇതുവരെ പോലീസിന് കണ്ടെടുക്കാന്‍ സാധിച്ചിട്ടില്ല. കേസുമായി ബന്ധപ്പെട്ട പൂര്‍ണ വിവരങ്ങള്‍ പോലീസിന് ലഭിക്കണമെങ്കില്‍ മൊബൈല്‍ ഫോണ്‍ കിട്ടണം. യുവതിയുമായി മറ്റാര്‍ക്കെങ്കിലും പകയുണ്ടായിരുന്നോ, കൊലപാതകത്തിന് മുമ്പ് പ്രതിയും കൊല്ലപ്പെട്ട സ്ത്രീയും തമ്മില്‍ ഫോണില്‍ ബന്ധപ്പെട്ടിരുന്നോ എന്നീ കാര്യങ്ങള്‍ പോലീസിന് അറിയേണ്ടതുണ്ട്.
അതേസമയം, സലീനയുടെ കൊലപാതകത്തിന് പിന്നില്‍ കൂടുതല്‍ പേര്‍ക്ക് ബന്ധമുണ്ടോ എന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. സംശയത്തെ തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത രണ്ടു പേരെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷം വിട്ടയച്ചിരുന്നു. ഇവരെ വീണ്ടും വിളിപ്പിച്ചെങ്കിലും കാര്യമായ തുമ്പ് കിട്ടിയില്ല.


