ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു

കൊച്ചി: ആദിത്യ ബിര്‍ള ക്യാപിറ്റല്‍ ലിമിറ്റഡിന്‍റെ ലൈഫ് ഇന്‍ഷുറന്‍സ് ഉപസ്ഥാപനമായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് (എബിഎസ്എല്‍ഐ) പുതുകാല സമ്പാദ്യ പദ്ധതിയായ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ അവതരിപ്പിച്ചു. ഈ പങ്കാളിത്തേതര സമ്പാദ്യ പദ്ധതി കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പൂര്‍ണമായും ഉറപ്പായ ലംസം തുകയും  അതോടൊപ്പം ഒറ്റ പ്ലാനില്‍ സുരക്ഷയും സമ്പാദ്യവും സംയോജിപ്പിച്ചുകൊണ്ട് ദീര്‍ഘകാല സാമ്പത്തിക സുരക്ഷിതത്വവുമാണ്  വാഗ്ദാനം ചെയ്യുന്നത്.

പുതിയ കാലത്തെ ഉപയോക്താവിന്‍റെ സാമ്പത്തിക ആവശ്യങ്ങള്‍ കണക്കിലെടുത്ത്,  എബിഎസ്എല്‍ഐ അഷ്വേര്‍ഡ് സേവിങ്സ് പ്ലാന്‍ പോളിസി ഉടമയുടെ  കുട്ടികളുടെ വിദ്യാഭ്യാസം, വിരമിക്കലിന് ശേഷമുള്ള ജീവിത ആസൂത്രണം (റിട്ടയര്‍മെന്‍റ് പ്ലാനിങ്), അനന്തരാവകാശിക്ക് വേണ്ടിയുള്ള ആസൂത്രണം എന്നിവ പോലുള്ള സുപ്രധാന ജീവിത ഘട്ടങ്ങളില്‍, പ്രത്യേകിച്ച്, അപ്രതീക്ഷിതമായ സാഹചര്യങ്ങളിലും സാമ്പത്തിക അനിശ്ചിതത്വത്തിലും,  പരിരക്ഷ നല്‍കുന്നതിന് ഉറപ്പായ സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നു.

ഇന്‍ഷുറന്‍സ് കാലാവധി പൂര്‍ത്തിയായാലോ പോളിസി ഉടമ മരിച്ചാലോ ഉറപ്പുള്ള ആനുകൂല്യങ്ങള്‍, ആഗ്രഹങ്ങള്‍ക്ക് അനുസരിച്ച് ആനുകൂല്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള സൗകര്യം, തെരഞ്ഞെടുക്കാന്‍ വ്യത്യസ്തമായ ഓപ്ഷനുകള്‍, ജോയിന്‍റ് ലൈഫ് പ്രൊട്ടക്ഷന്‍, പ്രീമിയം അടയ്ക്കാന്‍ ഒന്നിലധികം ടേം ഓപ്ഷനുകള്‍ തുടങ്ങി ഒട്ടേറെ സവിശേഷതകളോടെയാണ് ഈ പ്ലാന്‍ അവതരിപ്പിച്ചിരിക്കുന്നത്. കാലാവധി പൂര്‍ത്തിയാകുമ്പോള്‍ പോളിസി ഉടമയ്ക്ക് ലംസം തുകയ്ക്ക് പുറമെ ലോയല്‍റ്റി ആനൂകൂല്യങ്ങള്‍ക്കും അര്‍ഹതയുണ്ടാകും. മാരക രോഗങ്ങള്‍, അപകട മരണം തുടങ്ങിയവയ്ക്കായി പ്രത്യേക പരിരക്ഷ പദ്ധതികള്‍ അനുബന്ധമായി കൂട്ടി ചേര്‍ക്കുന്നതിനും അവസരമുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മഹാമാരിയോടൊപ്പമുള്ള ജീവിതാനുഭവങ്ങളും അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യവും  സാമ്പത്തികകാര്യങ്ങളില്‍  ജാഗ്രത പുലര്‍ത്തുന്നതിനെക്കുറിച്ച്  ആളുകളെ കൂടുതല്‍ ബോധവാന്മാരാക്കിയിരിക്കുന്നു. ഇക്കാലത്തെ ഉപയോക്താക്കള്‍ക്ക് മതിയായ ലൈഫ് ഇന്‍ഷുറന്‍സും സവിശേഷമായ റിസ്ക്കുകള്‍ക്കെതിരെ പരിരക്ഷയും ആവശ്യമുണ്ട്. എബിഎസ്എല്‍ഐയില്‍ ഈ ആവശ്യങ്ങള്‍ തങ്ങള്‍ മനസിലാക്കുകയും ഉപയോക്താക്കളുടെ അടിയന്തിര ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് ലളിതവും നവീനവും വ്യത്യസ്തവുമായ പരിഹാര മാര്‍ഗങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിടുകയും ചെയ്യുന്നുവെന്ന് ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് എംഡിയും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു.

Top