അടൂർ റസ്റ്റ് ഹൗസ് മർദനക്കേസ് : പൊലീസിന് നേരെ വടിവാൾ വീശി രക്ഷപെട്ട പ്രതികൾ പിടിയിൽ : മരക്കഷ്ണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച പ്രതികളെ പിടികൂടിയത് സാഹസികമായി 

 

 

അടൂർ റസ്റ്റ് ഹൗസിൽ യുവാവിനെ പൂട്ടിയിട്ട് മർദ്ദിച്ച കേസിലെ പ്രതികളെ പിടികൂടി പൊലീസ്. പൊലീസിനു നേരെ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം രക്ഷപ്പെട്ട ആന്റണി ദാസ്, ലിയോ പ്ലാസിഡ് എന്നിവരാണ് പിടിയിലായത്. തടിക്കഷണം ഉപയോഗിച്ച് ആക്രമണം നടത്തിയെങ്കിലും ഇരുവരെയും പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു. കൊച്ചിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ ലിബിൻ വർഗീസിനെ അടൂരിലെ റസ്റ്റ് ഹൗസിൽ എത്തിച്ച് മർദ്ദിക്കുന്നതിന് മുൻപ് പ്രതികൾ കുണ്ടറയിലെ കായൽ തീരത്ത് എത്തിച്ച് ഇവർ അതിക്രൂരമായി മർദ്ദിച്ചിരുന്നു. 

 

നാല് ദിവസത്തിന് ശേഷമാണ് റസ്റ്റ് ഹൗസ് മർദ്ദന കേസിലെ പ്രതികൾ പൊലീസിൽ പിടിയിലാകുന്നത്. ചെങ്കീരി ഷൈജു എന്ന ഗുണ്ടയുടെ പാവെട്ടുമൂലയിലെ വീട്ടിൽ ആന്റണി ദാസും ലിയോ പ്ലാസിഡും ഒളിവിൽ കഴിയുന്നു എന്ന രഹസ്യ വിവരത്തെ തുടർന്നായിരുന്നു പൊലീസ് സംഘം എത്തിയത്. മരക്ഷണം ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ പ്രതികൾ ശ്രമിച്ചെങ്കിലും പൊലീസ് സാഹസികമായി ഇരുവരെയും പിടികൂടുകയായിരുന്നു. സീനിയർ സി. പി. ഒ ഡാർവിൻ, സി. പി. ഒ രജേഷ് എന്നിവർക്ക് പ്രതികളെ പിടിക്കുന്നതിനിടയിൽ പരിക്കും പറ്റി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

 

ശനിയാഴ്ച പുലർചെയാണ് കൊച്ചിയിൽ നിന്നെത്തിയ പൊലീസ് സംഘത്തിന് നേരേ വടിവാൾ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ആന്റണിയും ലിയോയും കായലിൽ ചാടി രക്ഷപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ പൊലിസ് നാല് റൗണ്ട് വെടിവച്ചെങ്കിലും പ്രതികൾ രക്ഷപ്പെട്ടിരുന്നു. നിലവിൽ ഇരുവർക്കുമെതിരെ എതിരെ വധശ്രമത്തിനു കൂടി പോലീസ് കേസെടുത്തിട്ടുണ്ട്. കേസിലെ മറ്റൊരു പ്രതിയായ ലിബിൻ ലോറൻസ് നേരത്തേ പോലീസ് പിടിയിലായിരുന്നു. പ്രതികളെ ഒളിവിൽ താമസിപ്പിച്ച ഷൈജുവിനെയും കസ്റ്റഡിയിൽ എടുത്തു. കേസിൽ നേരത്തെ അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

 

Top