മദ്യം കിട്ടാതായപ്പോള്‍ ഭ്രാന്തായി; കയ്യില്‍ കിട്ടിയ സോപ്പ് എടുത്ത് കഴിച്ചു; ബിഹാറുകാര്‍ക്ക് കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാതായി

boozing

പറ്റ്‌ന: മദ്യം എന്നത് ചിലര്‍ക്ക് ജീവിതത്തില്‍ നിന്ന് തന്നെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ്. മദ്യം ഒരു ദിവസം കിട്ടാതാകുമ്പോള്‍ ഒരുതരം ഭ്രാന്തന്‍ അവസ്ഥയുമാണ്. അപ്പോള്‍ മദ്യം നിരോധിച്ചാല്‍ എന്തായിരിക്കും സ്ഥിതി. ബിഹാറിലെ അവസ്ഥ ഇത്തരത്തിലായി കഴിഞ്ഞു. മദ്യത്തിന് സമ്പൂര്‍ണ നിരോധനം സര്‍ക്കാര്‍ ബിഹാറില്‍ ഏര്‍പ്പെടുത്തിയതോടെ കഷ്ടത്തിലായിരിക്കുന്നത് മദ്യപാനികളാണ്.

ഇവര്‍ക്ക് എന്തു ചെയ്യണമെന്ന് അറിയില്ല. പലര്‍ക്കും സ്വന്തം കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയാണ്. ലഹരി കിട്ടാതെ ഭ്രാന്തമായി നടക്കാന്‍ തുടങ്ങി. ഇതിനിടയില്‍ ഒരാള്‍ കയ്യില്‍ കിട്ടിയ സോപ്പ് എടുത്ത് കഴിക്കുകയുണ്ടായി. ഇതേ തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പിടിച്ചു നില്‍ക്കാനാവാത്ത് മദ്യപാനികളെ സംസ്ഥാനത്തെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ പ്രവേശിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബാംഗങ്ങള്‍.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതോടെ സംസ്ഥാനത്തെ ഡി അഡിക്ഷന്‍ സെന്ററുകളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. ഡോക്ടര്‍മാര്‍ക്ക് ഓരോ ദിവസവും നൂറു കണക്കിന് ആളുകളെയാണ് ചികിത്സക്കേണ്ടി വരുന്നത്. വിത്ത്‌ഡ്രോവല്‍ സിന്‍ഡ്രോമുമായാണ് പലരും ഡി അഡിക്ഷന്‍ സെന്ററുകളില്‍ എത്തുന്നത്.

ഇതിനോടകം 749പേര്‍ ചികിത്സ തേടി എത്തിയിട്ടുണ്ട്. 38 ഡി അഡിക്ഷന്‍ സംന്ററുകളാണ് സംസ്ഥാനത്തുള്ളത്. ദിവസേന 38 ലിറ്റര്‍ മദ്യം അകത്താക്കിയാളാണ് കുടുംബാംഗങ്ങളെ പോലും തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയിലേക്കെത്തിയത്. ബേട്ടിയ ജില്ലയിലാണ് ലഹരി കിട്ടാന്‍ വേണ്ടി ഒരാള്‍ സോപ്പ് എടുത്ത് കഴിച്ചത്. ചിലര്‍ പെയ്ന്‍കില്ലര്‍ കഴിച്ചാണ് ലഹരി കണ്ടെത്താന്‍ ശ്രമിക്കുന്നത്.

Top