കൃഷി പാഠശാല സംഘടിപ്പിച്ചു

കൂരോപ്പട:
കൂരോപ്പട കൃഷിഭവൻ്റെ നേതൃത്വത്തിൽ കൃഷി പാഠശാല സംഘടിപ്പിച്ചു. സമ്മേളനത്തിൽ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷീലാ മാത്യൂ അധ്യക്ഷയായി.ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻ്റ് ഷീലാ ചെറിയാൻ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗോപി ഉല്ലാസ്, സ്ഥിരം സമിതി അധ്യക്ഷമാരായ രാജമ്മ ആഡ്രൂസ്, സന്ധ്യാ സുരേഷ്, പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, അമ്പിളി മാത്യു, ആശാ ബിനു, കൃഷി ഓഫീസർ സൂര്യാ മോൾ, കർമ്മ സേനാ പ്രസിഡൻ്റ് റ്റി.എം ആൻ്റണി, കൃഷി അസി. ഓഫീസർ തമ്പി, കർഷക പ്രതിനിധികളായ , ജോയ് മോൻ, സദാശിവൻ, സുധാകരൻ, ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. സംസ്ഥാനത്ത് ആദ്യമായി പുറത്തിറക്കുന്ന ബിപികെപി വീഡിയോ പ്രകാശനം പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് നിർവ്വഹിച്ചു.ബിപികെപി കൈപുസ്തകത്തിന്റെ പ്രകാശനം ആത്മ പ്രോജക്ട് ഡയറക്ടർ ലീലാകൃഷ്ണൻ നിർവ്വഹിച്ചു. ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടർ പാർവ്വതി ഗ്രൂപ്പ്‌ ഉത്പന്നങ്ങൾ വിതരണം ചെയ്തു. പച്ചക്കറി തൈകളുടെ വിതരണം കൃഷി അസിസ്റ്റന്റ് ഡയറക്ടർ ലെൻസി തോമസും നിർവ്വഹിച്ചു. കൃഷി ഓഫീസറന്മാരായ പ്രവീൺ, രശ്മി, സ്നേഹലത, നിസാ എന്നിവർ സംസാരിച്ചു.

Top