യാത്രക്കാരുടെ മൂക്കില്‍ ചോര; കോഴിക്കോട്ടേക്കുള്ള വിമാനം തിരിച്ചിറക്കി

വിമാനത്തിനകത്തെ മര്‍ദ്ദവ്യത്യാസം ക്രമീകരിക്കുന്നതിലുണ്ടായ പാളിച്ചയില്‍ യാത്രക്കാരുടെ മൂക്കില്‍ നിന്ന് രക്കമൊഴുകി.ഇതോടെ മസ്‌കത്തില്‍ നിന്ന ഇന്നലെ ഉച്ചയോടെ കോഴിക്കോട്ടേയ്ക്ക് പുറപ്പട്ട വിനമാനം അടിയന്തിരമായി തിരിച്ചിറക്കുകയായിരുന്നു, നാലോളം യാത്രക്കാരുടെ മൂക്കില്‍ നിന്നാണ് രക്തം വന്നത് നിരവധി പേര്‍ക്ക് കടുത്ത ചെവി വേദനയും അനുഭവപ്പെട്ടു.

ഐഎക്‌സ് 350 നമ്പര്‍ വിമാനം മസ്‌കത്ത് വിമാനത്താവളത്തില്‍നിന്ന് പറന്നുയര്‍ന്ന് വൈകാതെയാണ് പ്രശ്‌നമുണ്ടായത്. അതേ വിമാനത്താവളത്തില്‍ വിമാനം തിരിച്ചിറക്കി. യാത്രക്കാരെ മെഡിക്കല്‍ ഏരിയയിലേക്ക് മാറ്റി പരിശോധിച്ച് അപകടാവസ്ഥയില്ലെന്ന് ഉറപ്പാക്കി. വിമാനത്തിന്റെ തകരാര്‍ പരിഹരിക്കുകയും ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മൂന്നു കുഞ്ഞുങ്ങളടക്കം 185 യാത്രക്കാരാണ് ബോയിങ് 7378 വിഭാഗത്തില്‍പ്പെട്ട വിമാനത്തിലുണ്ടായിരുന്നത്. എയര്‍ക്രാഫ്റ്റ് പ്രഷറൈസേഷന്‍ പ്രശ്‌നം മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്നും യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ എക്പ്രസ് അറിയിച്ചു.

Top