തിരുവനന്തപുരം:കേന്ദ്ര ഗവണ്‍മെന്റ് ശബരിമലയെ സംരക്ഷിക്കാന്‍ തയ്യാറാണ്, ഇത് നരേന്ദ്രമോദിയെ അറിയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. പിണറായി സര്‍ക്കാരിന്റെ അറിവില്ലാതെ ഒന്നും നടക്കില്ല. നടന്നത് രാഷ്ട്രീയ ഗൂഢാലോചന. ശബരിമല സ്വര്‍ണ്ണ കൊള്ളയ്ക്ക് പിന്നില്‍ രാഷ്ട്രീയ നേതൃത്വം. ഗുരുതര വീഴ്ചയുണ്ടായി. അത് ഏത് സാധാരണക്കാരനും മനസ്സിലാകും. രാഷ്ട്രീയ നേതൃത്വത്തിന്റെ സഹായമില്ലാതെ ഒന്നും നടക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
30 കൊല്ലത്തിന് അകത്തുള്ള ഓഡിറ്റ് റിപ്പോര്‍ട്ട് വിജിലന്‍സ് റിപ്പോര്‍ട്ടും പരിശോധിക്കണം. സംസ്ഥാന സര്‍ക്കാരിന് കൊള്ള മാത്രമാണ് ചെയ്യാന്‍ ആഗ്രഹം. കേന്ദ്ര ഗവണ്‍മെന്റ് ശബരിമലയെ സംരക്ഷിക്കാന്‍ തയ്യാറാണ്. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ കേരള മന്ത്രിമാര്‍ക്ക് പങ്കുണ്ട്. ഞാന്‍ ആരുടെയെങ്കിലും വീട്ടില്‍ കയറി സ്വര്‍ണം എടുത്താല്‍ അത് വീഴ്ചയാണോ കളവാണോ?. സിപിഐഎം ചെയ്താല്‍ അത് വീഴ്ച ബാക്കിയുള്ളവര്‍ ചെയ്താല്‍ കളവ്. ആ നയം ഇനി നടക്കില്ലെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.


