കോൺഗ്രസ് ഗ്രൂപ്പിസത്തിനെതിരെ ആഞ്ഞടിച്ച് എ.കെ.ആന്റണി

മലപ്പുറം:കോൺഗ്രസ് ഗ്രൂപ്പിസത്തിനെതിരെ രൂക്ഷവിമർശനവുമായി പ്രവർത്തകസമിതി അംഗം എ.കെ.ആന്റണി രംഗത്ത് . കോൺഗ്രസ് നേതാക്കൾ പല വഴിക്കു നടന്നാൽ ലക്ഷ്യത്തിലെത്തില്ല. ജനാധിപത്യത്തിൽ, പാർട്ടിയുടെ ശക്തി പ്രകടമാകുന്നത് തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമ്പോഴാണ്. തിരഞ്ഞെടുപ്പിൽ ജയിക്കണമെങ്കിൽ പാർട്ടിയിൽ ഐക്യം വേണമെന്നും അദ്ദേഹം പറഞ്ഞു.

ഒരുമിച്ചു കാണുമ്പോൾ എല്ലാവർക്കും വലിയ സ്നേഹമാണ്. പരസ്പരം ചിരിക്കും. ഒറ്റയ്ക്കു കാണുമ്പോൾ കാര്യം മാറും. ഒരുമിച്ചുണ്ടാകുമ്പോഴും ഒറ്റയ്ക്കു കാണുമ്പോഴും നേതാക്കൾക്കു പരസ്പരം ചിരിക്കാൻ കഴിയുന്ന സ്ഥിതി ജില്ലയിലും സംസ്ഥാനത്തുമുണ്ടാകണം’ – ആന്റണി വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top