കശ്മീരില്‍ അല്‍ത്താഫ് ബുഖാരി മുഖ്യമന്ത്രിയാകും; ബിജെപിക്ക് തിരിച്ചടി

ശ്രീനഗര്‍: കശ്മീരിലും ബിജെപിക്ക് തിരിച്ചടി. കശ്മീരിലെ പ്രധാനപ്പെട്ട രാഷ്ട്രീയ പാര്‍ട്ടികളായ നാഷണല്‍ കോണ്‍ഫറന്‍സും (എന്‍.സി) പീപ്പിള്‍ ഡെമോക്രാറ്റിക് പാര്‍ട്ടി (പി.ഡി.പി)യും കോണ്‍ഗ്രസും ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണയായതായി സൂചനകള്‍. പി.ഡി.പിയുടെ അല്‍ത്താഫ് ബുഖാരിയാകും മുഖ്യമന്ത്രിയാവുക.
രാഷ്ട്രപതി ഭരണമുള്ള ജമ്മു കാശ്മീരില്‍ പാര്‍ട്ടികള്‍ തമ്മില്‍ ധാരണയിലെത്തിയതിനാല്‍ രാഷ്ട്രീയ നേതാക്കള്‍ ഗവര്‍ണറെ കണ്ടു.അടുത്ത മാസം രാഷ്ട്രപതി ഭരണത്തിന്റെ കാലാവധി പൂര്‍ത്തിയാകാന്‍ ഇരിക്കെയാണ് രാഷ്ട്രീയ നീക്കം ശക്തിപ്പെട്ടത്. എന്‍.സി-പി.ഡി.പി സര്‍ക്കാറിനെ പിന്തുണക്കുന്നതില്‍ അനുകൂല നിലപാടാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം സ്വീകരിച്ചിട്ടുള്ളതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഇക്കൊല്ലം ജൂണ്‍ 19നാണ് 25 അംഗങ്ങളുള്ള ബി.ജെ.പി പിന്തുണ പിന്‍വലിച്ചതിന് പിന്നാലെ മെഹ്ബൂബ മുഫ്തി സര്‍ക്കാര്‍ രാജിവച്ചത്.

Top