കൊച്ചി: മലയാള സിനിമയില്‍ നിന്നും തമിഴകത്തേക്ക് കടന്ന് വന്ന് വിജയം കൈവരിച്ച നടിയാണ് അമല പോള്‍.
കരിയറിന്റെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുമ്പോഴായിരുന്നു അമലയുടെ വിവാഹം. സംവിധായകന്‍ എഎല്‍ വിജയ്‌നെ ആണ് അമല വിവാഹം ചെയ്തത്. ഇരുവരും തലൈവ എന്ന സിനിമയ്ക്കിടെ പ്രണയത്തിലാവുകയായിരുന്നു. 2014 ലായിരുന്നു വിവാഹം. വിവാഹശേഷം അഭിനയ രംഗത്ത് നടി സജീവമല്ലാതായി. എന്നാല്‍ ഈ വിവാഹബന്ധത്തില്‍ പിന്നീട് പ്രശ്‌നങ്ങള്‍ വന്നു. 2017 ല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു.
അമല പോളിന്റെ വിവാഹ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ച് സംസാരിക്കുകയാണ് മാധ്യമപ്രവര്‍ത്തകന്‍ ചെയ്യാറു ബാലു. അമല സിനിമാ അഭിനയം തുടര്‍ന്നതാണ് വിവാഹ ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്ന് ഇദ്ദേഹം പറയുന്നു. ‘എഎല്‍ വിജയ് വളരെ മര്യാദയുള്ള സംവിധായകനാണ്. ഇത് അമല പോളിന് വളരെ ഇഷ്ടമായി. തലൈവ സിനിമ പുരോഗമിക്കവെ അമലയ്ക്ക് വിജയ്‌നോട് പ്രണയമായി. ബന്ധം വിജയുടെ വീട്ടില്‍ അറിഞ്ഞപ്പോള്‍ അമല സിനിമാ നടിയായതിനാല്‍ എതിര്‍പ്പ് വന്നു. ലൈം ലൈറ്റില്‍ തിളങ്ങി നില്‍ക്കുന്ന മകള്‍ വിവാഹം ചെയ്യുന്നതില്‍ അമലയുടെ അമ്മയ്ക്കും എതിര്‍പ്പായിരുന്നു. എന്നാല്‍ വിജയും അമലയും വിവാഹമെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു’
ഒടുവില്‍ വിവാഹം നടന്നു. പിന്നാലെ പല വിവാദങ്ങളും വന്നു. വിവാഹ ശേഷം അമല അഭിനയിച്ചിരുന്നു. വിജയുടെ വീട്ടുകാര്‍ കൂട്ടുകുടുംബമായി കഴിയുന്നവരാണ്. അമല രാത്രി വീട്ടിലേക്ക് കയറി വരുന്നതും രാവിലെ തിരിച്ച് ഷൂട്ടിംഗിന് പോവുന്നതും വീട്ടുകാര്‍ക്ക് ബുദ്ധിമുട്ടായി’. ‘വിജയ്ക്കും ഒരു ഘട്ടത്തില്‍ ഇത് പ്രശ്‌നമായി. അമലയോട് ഇക്കാര്യം പറഞ്ഞെങ്കിലും കേട്ടില്ല. വലിയ പ്രശ്‌നങ്ങളിലേക്ക് പോകുന്നതിന് മുമ്പ് പരസ്പര സമ്മതത്തോടെ പിരിയാമെന്ന് വിജയ് പറഞ്ഞു. ഇത് കേള്‍ക്കാന്‍ കാത്തിരിക്കുകയായിരുന്നു എന്ന മട്ടില്‍ അമല പോളിന്റെ അമ്മ നടിയെയും വിളിച്ച് പോയി,’ ചെയ്യാറു ബാലു പറഞ്ഞതിങ്ങനെ. വിവാഹമോചനത്തിന് കാരണമെന്തെന്ന് അമല പോള്‍ എവിടെയും പറഞ്ഞിട്ടില്ല. എഎല്‍ വിജയും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണുണ്ടായത്.


