അമൃത ആശുപത്രിക്കെതിരെ നടക്കുന്നത് കുപ്രചരണമെന്ന് പോലീസ്; ദുരൂഹത മാറാതെ പീഡനവാര്‍ത്ത

കൊച്ചി: അമൃത ആശുപത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഗൂഢാലോചനയായിരുന്നുവെന്ന നിഗമനത്തിലേയ്ക്ക് അന്വേഷണ സംഘം. സംസ്ഥാന രഹസ്യന്വേഷണ വിഭാഗം രണ്ടു ദിവസം പുര്‍ണ്ണമായി നടത്തിയ അന്വേഷണത്തിലാണ് ഇത്തരത്തിലൊരു സംഭവം നടന്നതായി വിവരമില്ലെന്ന് വ്യക്തമാക്കിയത്. മാധ്യമ പ്രവര്‍ത്തകരുള്‍പ്പെടെ നാല്‍പ്പതിലധികം പേരെ അന്വേഷണ സംഘം ചോദ്യംചെയ്‌തെങ്കിലും വ്യക്തമായ തെളിവുകളോ സൂചനകളോ ആര്‍ക്കും നല്‍കാന്‍ സാധിച്ചിട്ടില്ല.

കൊച്ചിയിലെ സ്വാകാര്യ ആശുപത്രിയില്‍ നഴ്‌സ് ബാലാത്സംഗം ചെയ്യപ്പെട്ടെന്നാണ് ഓണ്‍ ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത് . പിന്നീട് അമൃതയിലാണെന്ന സ്ഥിരികരണവുമായി സോഷ്യല്‍ മീഡിയയിലെ ചില ഗ്രൂപ്പുകളും രംഗത്തെത്തുകയായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് അമൃത ആശുപത്രി പരാതിയുമായി രംഗത്തെത്തിയത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അന്വേഷണ ചുമതലയുള്ള ശ്രീലേഖ ഐപിഎസിനോട് നഴ്‌സിങ് സംഘടനാ നേതാവ് ഇക്കാര്യത്തെ കുറിച്ച് പറഞ്ഞത് കളവായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അമൃത ആശുപത്രിയില്‍ ഇത്തരമൊരു സംഭവം നടന്നതായി കൊച്ചിയിലെ ഒരു മാധ്യമ പ്രവര്‍ത്തകനാണ് തന്നെ വിളിച്ചറിയിച്ചതെന്നായിരുന്നു നേതാവ് പറഞ്ഞത്. എന്നാല്‍ ഇത് നുണയായിരുന്നുവെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായി. എന്തിനായിരുന്നു ഇത്തരമൊരു കളവ് പറഞ്ഞതെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

അതേ സമയം അമൃതയില്‍ ദുരൂഹമായ എന്തോ നടന്നുവെന്ന നിഗമനത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍. അമൃത ആശുപത്രിയുടെ പേരില്‍ ആദ്യ പ്രചരണം നടത്തിയ പോരാളി ഷാജിയെന്ന പേജ് വിദേശത്ത് നിന്ന് കൈകാര്യം ചെയ്യുന്നതിനാല്‍ ഇത് സംബന്ധിച്ച അന്വേഷണവും വഴിമുട്ടിയിരിക്കുകയാണ്.

Top