ഉറുമ്പു തീനിയെ വില്‍ക്കാന്‍ ശ്രമിച്ച ആറംഗ സംഘം പിടിയില്‍

ആര്യാങ്കാവ്:ഉറുമ്പുതീനിയെ വില്‍ക്കാന്‍ ശ്രമിച്ച ആറംഗം സംഘത്തെ വനംവകുപ്പ് പിടികൂടി. വനംവകുപ്പിലെ താല്‍ക്കാലിക ജീവനക്കാരന്‍ ഉള്‍പ്പെടെയുള്ള സംഘത്തെയാണ് വനംവകുപ്പ് പിടികൂടിയത്.ആര്യാങ്കാവ് വനത്തിനുള്ളില്‍ നിന്നും പിടികൂടിയ ഉറുമ്പ് തീനിയുമായാണ് സംഘം തീരുവനന്തപുരത്ത് ചെറുവയ്ക്കലില്‍ വില്‍പ്പനക്കെത്തിയത്. നാലു കോടിരൂപക്കാണ് വില്‍പ്പന ഉറപ്പിച്ചുവെന്നാണ് പിടിയിലായവരുടെ മൊഴി.കച്ചവടം ഉറപ്പിക്കുന്നതിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇവരെ വളഞ്ഞു. വാങ്ങാനെത്തിവര്‍ ഓടി രക്ഷപ്പെട്ടുവെന്നും ഉറുമ്പുതീനിയെ കൊണ്ടുവന്നവരെ പിടികൂടിയെന്നുമാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

Top