നിറകണ്ണുകളോടെ സന്തോഷ് പണ്ഡിറ്റ് വീര ജവാന്റെ വീട്ടിലെത്തി; ആശ്വാസ വാക്കുകളുമായി താരം

ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ജവാന്‍ വിവി വസന്തകുമാറിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനെത്തി സന്തോഷ് പണ്ഡിറ്റ്. നഷ്ടമായത് 44 ജീവനുകളാണ്…പക്ഷേ നിറയുന്നത് കോടിക്കണക്കിനു കണ്ണുകളാണ് ..കാരണം അവര്‍ വീരമൃത്യു ഏറ്റുവാങ്ങിയത് പിറന്ന നാടിനു വേണ്ടിയാണ് .. ധീര ജവന്മാര്‍ക്ക് ആദരാഞ്ജലികള്‍-സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

എന്തെങ്കിലും ആവശ്യങ്ങളുണ്ടെങ്കില്‍ പറയണം, മടിക്കരുത്, രാജ്യത്തിന് വേണ്ടി ജീവനര്‍പ്പിച്ച ധീര ജവാന്‍ വസന്തകുമാറിന്റെ വീട്ടില്‍ ആശ്വാസവാക്കുകളുമായാണ് ഇന്നലെ തന്നെ സന്തോഷ് പണ്ഡിറ്റ് ഓടിയെത്തിയത്. ഇതിന് ശേഷം ആദരാഞ്ജലികളുമായി പോസ്റ്റും ഇട്ടു. വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലാണ് സന്തോഷപണ്ഡിറ്റ് നിറകണ്ണുകളോടെ എത്തിയത്. ഇന്ത്യമുഴുവന്‍ നിങ്ങളോടൊപ്പമുണ്ടെന്ന് പറഞ്ഞ് വസന്തകുമാറിന്റെ അമ്മയെ ആശ്വസിപ്പിച്ച് സന്തോഷ് പണ്ഡിറ്റ് കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കാളിയായി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വസന്തകുമാറിന്റെ സഹോദരനോടും കുടുംബാംഗങ്ങളോടും സമാശ്വാസവാക്കുകള്‍ പറഞ്ഞാണ് താരം മടങ്ങിയത്. നാട്ടില്‍നിന്നു മടങ്ങി ഒരാഴ്ച കഴിയും മുന്‍പാണു വസന്തകുമാര്‍ മരിച്ചെന്ന സങ്കട വാര്‍ത്ത എത്തിയത്. വയനാട് ലക്കിടി കുന്നത്തിടവ വാഴക്കണ്ടി വീട്ടില്‍ അവധിയാഘോഷം കഴിഞ്ഞ് ഒന്‍പതിനാണു മടങ്ങിയത്. 2001ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന വസന്തകുമാര്‍ സ്ഥാനക്കയറ്റത്തോടെ ശ്രീനഗറില്‍ ചുമതലയേല്‍ക്കാന്‍ പോകുകയായിരുന്നു. ഈ വീട്ടിലേക്ക് ആദ്യമെത്തിയ പ്രമുഖരില്‍ ഒരാളായിരുന്നു സന്തോഷ് പണ്ഡിറ്റ്.

പാക്കിസ്ഥാന്ടെ ആക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്ത കുമാറിന്ടെ വീട്ടില് (വയനാട്ടില് വൈത്തിരി ) ഞാന്‍ നേരില്‍ ചെന്ന് അമ്മയേയും, അദ്ദേഹത്തിന്റെ മക്കളേയും മറ്റു കുടുംബാംഗങ്ങളേയും ആശ്വസിപ്പിച്ചു… ധീര ജവാന് പ്രണാമം… -ഇതായിരുന്നു ഫെയ്സ് ബുക്കിലെ സന്തോഷ് പണ്ഡറ്റിന്റെ കുറിപ്പ്.

Top