
എന്താണീ അനുരാഗ കരിക്കിന്‍വെള്ളം? പേര് എന്താണ് സൂചിപ്പിക്കുന്നതെന്ന് ഒരു പിടിയുമില്ല. സിനിമ കലക്കുമെന്ന് ട്രെയിലര്‍ പറയുന്നു. ഖാലിദ് റഹ്മാന്റെ അനുരാഗ കരിക്കിന്‍വെള്ളം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ബിജുമേനോന്‍ ആസിഫിന്റെ അച്ഛനായി എത്തുന്ന ചിത്രത്തില്‍ ആശാ ശരത്താണ് അമ്മ വേഷം ചെയ്യുന്നത്.
ബിജുമേനോന്റെയും ആസിഫിന്റെയും കൂട്ടുകെട്ടാകുമ്പോള്‍ ചിത്രം കോമഡിയായിരിക്കുമെന്നുറപ്പ്. നവീന്‍ ഭാസ്‌ക്കറാണ് തിരക്കഥ. ഓഗസ്റ്റ് സിനിമയുടെ ബാനറില്‍ പൃഥ്വിരാജ്,സന്തോഷ് ശിവന്‍,ഷാജി നടേശ്വന്‍,ആര്യ എന്നിവര്‍ ചിത്രം നിര്‍മിക്കുന്നു
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
ആശാ ശരത്, സുദീപ് കോപ്പ, ശ്രീനാഥ് ഭാസി എന്നിവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് പിള്ള സംഗീതം. ചിത്രത്തിന്റെ ഛായാഗ്രാഹണം ജിന്‍ഷി ഖാലിന്റേതാണ്.