സത്യസരണിയിൽ പൊലീസ് റെയ്‌ഡ്‌! എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്റിയ രേഖകൾ പിടിച്ചെടുത്തു.!!

കൊച്ചി: ദുരൂഹസാഹചര്യത്തിൽ കാണാതായ തിരുവനന്തപുരത്തെ കരസേനാ ഉദ്യോഗസ്ഥയുടെ മകൾ അപർണയെ (21) മഞ്ചേരിയിലെ മതപഠനകേന്ദ്രമായ സത്യസരണിയിൽ പൊലീസ് കണ്ടെത്തി.! ദുബായിലെ സോഫ്റ്റ്വെയർ എൻജിനീയറുമായി വിവാഹമുറപ്പിച്ചിരുന്ന അപർണയെ വിവാഹത്തിന് പതിനഞ്ച് ദിവസം മുൻപാണ് കാണാതായത്.!

ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡിൽ നിന്നുള്ള ബ്രേക്കിംഗ് ന്യൂസുകളും പ്രധാന വാര്‍ത്തകളും, വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക. https://chat.whatsapp.com/BWhR8MIlMVH34U29ew6poq

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സത്യസരണിയിൽ പൊലീസ് കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. മലപ്പുറം സ്വദേശി ആഷിക്കുമായുള്ള അപർണയുടെ വിവാഹം മഞ്ചേരി നഗരസഭയിൽ രജിസ്റ്റർ ചെയ്തതിന്റെ രേഖകളും കണ്ടെടുത്തു.!! മതപഠനത്തിനായി അവിടെ തുടരുകയാണെന്ന് അപർണ പൊലീസിന് മൊഴിനൽകി. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും അന്വേഷണം ആരംഭിച്ചു.

അപർണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയൻ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനൽകി. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപർണയ്ക്ക് പുതുതായി പാസ്പോർട്ട് എടുത്തതായി സംശയമുള്ളതിനാൽ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.!

സത്യസരണിയിൽ പൊലീസ് നടത്തിയ റെയ്ഡിൽ എഴുപത് ഹിന്ദു, ക്രിസ്ത്യൻ പെൺകുട്ടികളെ മതംമാറ്രിയതിന്റെ രേഖകളും പിടിച്ചെടുത്തു.!! മതപഠനത്തിനായാണ് പെൺകുട്ടികളെ ഇവിടേ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം. സംസ്ഥാന രഹസ്യാന്വേഷണവിഭാഗവും ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചു.

അപര്‍ണയെ തിരിച്ചെത്തിക്കണമെന്ന് അമ്മ മിനി വിജയന്‍ എ.ഡി.ജി.പി ബി.സന്ധ്യക്ക് പരാതിനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. അപര്‍ണയ്ക്ക് പാസ്പോര്‍ട്ട് എടുത്തതായി സംശയമുള്ളതിനാല്‍ രാജ്യം വിടുന്നത് തടയണമെന്ന് പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. സത്യസരണിയില്‍ പൊലീസ് നടത്തിയ റെയ്ഡില്‍ എഴുപത് ഹിന്ദു, ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ മതംമാറിയതിന്റെ രേഖകളും പിടിച്ചെടുത്തു. മതപഠനത്തിനായാണ് പെണ്‍കുട്ടികളെ താമസിപ്പിച്ചിരിക്കുന്നതെന്നാണ് സത്യസരണി അധികൃതരുടെ വിശദീകരണം.

ആറ്റുകാല്‍ സ്വദേശിനി നിമിഷ ഫാത്തിമ ഐഎ സില്‍ ചേര്‍ന്നതും സത്യസരണിവഴിയാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. കാസര്‍ഗോഡ് പൊയിനാച്ചി സെഞ്ചുറി ഡെന്റല്‍ കോളേജില്‍ അവസാനവര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥിനിയായിരുന്ന നിമിഷ അവിടെ വെച്ച്‌ സൗഹൃദത്തിലായ പാലക്കാട് സ്വദേശി ബെക്സണ്‍ വിന്‍സെന്റിനെ വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ഇസ്‌ളാംമതം സ്വീകരിച്ച്‌ ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. 2016 ജൂലായിലാണ് നിമിഷയെ കാണാതായത്. കാസര്‍ഗോഡുനിന്ന് ഐഎസില്‍ ചേരാന്‍ അഫ്ഗാനിലേക്കു പോയ സംഘത്തിനൊപ്പമാണ് നിമിഷയും പോയത്.

അതേസമയം കഴിഞ്ഞവര്‍ഷം നവംബറിലാണ് ഇവര്‍ മാതാവ് ബിന്ദുവുമായി സംസാരിച്ചിരുന്നു. പേരക്കുട്ടിയുടെ ചിത്രവും ഇരുവരും അയച്ചു നല്‍കിയിരുന്നു. ഇരുവരും ഇസ്‌ളാംമതം സ്വീകരിച്ച്‌ ഐഎസില്‍ ചേരുന്നതിനായി അഫ്ഗാനിലേക്ക് കടക്കുകയായിരുന്നു. ശ്രീലങ്കവഴിയാണ് ഇവരുള്‍പ്പെട്ട സംഘം അഫ്ഗാനിലേക്കു പോയത്. അടുത്തിടെ അഫ്ഗാനിസ്ഥാനില്‍ കീഴടങ്ങിയിരുന്നു. തുടര്‍ന്ന് കാബൂള്‍ ജയിലില്‍ അടച്ചിരിക്കുകയാണ്. അതിനിടെയാണ് കരസേനാ ഉദ്യോഗസ്ഥന്റെ കാണാതായ മകളെ മതപഠന കേന്ദ്രത്തില്‍ നിന്നും കണ്ടെത്തിയത്.

സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു. ഇവര്‍ക്കു പുറമെ പതപഠന കേന്ദ്രത്തിലുള്ള മറ്റു പെണ്‍കുട്ടികളുടെ വിവരങ്ങളും പൊലീസ് ശേഖരിച്ചു വരികയാണ്. നിരവധി പെണ്‍കുട്ടികള്‍ ഈ കേന്ദ്രത്തിലുണ്ടെന്നാണ് പൊലീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. പലരും പ്രണയത്തെ തുടര്‍ന്ന് അവിടെ എത്തിച്ചേര്‍ന്നവരാണ്. മതംമാറ്റത്തിനായി മനഃപൂര്‍വ്വം പെണ്‍കുട്ടികളെ വശീകരിച്ച്‌ അവിടെ എത്തിച്ചതാണോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Top