തിരുവനന്തപുരം: കുപ്രസിദ്ധ ഗുണ്ട അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ രണ്ടു പ്രതികള്‍ക്കുകൂടി ജീവപര്യന്തം തടവും പിഴയും വിധിച്ചു. ഒന്നാം ഘട്ടവിചാരണ നടക്കുമ്പോള്‍ ഒളിവിലായിരുന്നു പീലി ഷിബു, കരാട്ടെ സുരേഷ് എന്നിവരുടെ ശിക്ഷയാണ് തിരുവനന്തപുരം സെഷന്‍സ് കോടതി ഇന്ന് വിധിച്ചത്. തലസ്ഥാനത്തെ ഗുണ്ടാകുടിപ്പക അടിച്ചമര്‍ത്താന്‍ പൊലീസ് പ്രത്യേക ജാഗ്രത പാലിക്കണമെന്നും വിധി ന്യായത്തില്‍ കോടതി നിര്‍ദ്ദേശിക്കുന്നു.
അപ്രാണി കൃഷ്ണകുമാര്‍ വധക്കേസില്‍ അമ്പലമുക്ക് കൃഷ്ണകുമാര്‍, ഓം പ്രകാശ് അടക്കമുള്ള ആറുപേര്‍ക്ക് കോടതി ജീവപര്യന്തം തടവും പിഴയും വിധിച്ചിരുന്നു. ഒന്നാംഘട്ട വിചാരണ നടക്കുമ്പോള്‍ കേസിലെ രണ്ടാ പ്രതിയായ പീലി ഷിബുവും അഞ്ചാം പ്രതിയായ കരാട്ട സുരേഷും ഒളിവിലായിരുന്നു. സിറ്റി ഷാഡോ പൊലീസാണ് ഒളിവില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ടകളെ പിടികൂടുന്നത്. ഇതിനുശേഷമാണ് രണ്ടുപേരുടെയും വിചാരണ പ്രത്യേകം ആരംഭിച്ചത്.
2007 ഫെബ്രുവരിയില്‍ കോടതയില്‍ നിന്നും കഴക്കൂട്ടത്തേക്ക് പോകുന്നതിനിടെയാണ് കൃഷ്ണകുമാറിനെ റോഡിലിട്ട് വെട്ടികൊല്ലുന്നത്. ബോംബെറിഞ്ഞു വീഴ്ചത്തിയാണ് ഗുണ്ടകള്‍ ആക്രമിക്കുന്നത്. പ്പതികള്‍ സഞ്ചരിച്ചിരുന്ന വാഹനമോടിച്ചിരുന്നത് കരാട്ടെ സുരേഷാണ്. കൊലപാതകം ഗുഡാലോചന കേസുകളില്‍ സുരേഷിനെ ജീവപര്യന്തം ശിക്ഷിച്ചു. നാലു ലക്ഷം സുരേഷ് പിഴയടക്കണം. ജീവപര്യം ശിക്ഷപ്പെട്ട പീലി ഷിബു 2.15രൂപയടക്കണമെന്നും കോടതിവിധിച്ചു. പിഴയില്‍ നിന്നും മൂന്നു ലക്ഷം രൂപ കൃഷ്ണകുമാറിന്റെ അനന്തര അവകാശിക്ക് നല്‍കാനും കോടതിവിധിച്ചു.
കോടതിക്കു പുറിത്തിറങ്ങിയ പ്രതികള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്കുനേരെ തട്ടികയറി. കൃഷ്‌കുമാറുമായിട്ടുള്ള മറ്റ് ഗുണ്ടകളുടെ കുടിപ്പകയാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഏറെ നാള്‍ ഇരുവിഭാഗത്തിലെയും ഗുണ്ടകള്‍ നഗരത്തില്‍ ഏറ്റുമുട്ടി ഭീകരന്തീക്ഷം സൃഷ്ടിച്ചിരുന്നു. അപ്രാണി കൃഷ്ണകുമാര്‍, കണ്ണാടി ഷാജി വധക്കേസുകളില്‍ പ്രധാന ഗുണ്ടകളെല്ലാം ജയിലായതോടെയാണ് നഗരത്തിലെ ഗുണ്ടാവിളയാട്ടം അല്‍പ്പം ശമിച്ചത്. പേട്ട സിഐയായിരുന്നു മഹേഷ്‌കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്ന് കുറ്റപത്രം സമര്‍പ്പിച്ചത്.


