വാദ്രയുടെ വിശ്വസ്തൻ ,സിനിമാകഥയെ വെല്ലുന്ന സി.സി. തമ്പിയുടെ പിന്നാമ്പുറ കഥ ഞെട്ടിക്കുന്നത് !!ചീട്ടുകളി നടത്തിപ്പിലൂടെയുള്ള ബന്ധങ്ങൾ പല കുപ്രസിദ്ധ ബിസിനസ് രാജാക്കന്മാരുമായും അടുപ്പിച്ചു.ദുബായിൽ പച്ചക്കറിക്കടയിലെ ജോലിക്കാരനായ തമ്പി താമസിയാതെ ഷെയ്ക്കുമാരുടെ തോഴനായി, ഗൾഫിലെത്തുന്ന രാഷ്ട്രീയക്കാർക്ക് വേണ്ടതെല്ലാം നൽകി കൈയിലെടുത്തു.

ന്യൂഡൽഹി: സിനിമാക്കഥയെ പോലും വെല്ലുന്നതാണ് ഡൽഹിയിൽ അറസ്റ്റിലായ സി.സി. തമ്പിയെന്ന കോട്ടോൽ തമ്പിയുടെ പിന്നാമ്പുറ കഥകൾ. അടയ്ക്കാവിപണിക്കു പേരുകേട്ട പഴഞ്ഞിക്കു സമീപമുള്ള കോട്ടോലിലെ കൂലിപ്പണിക്കാരനായ ചെറുവത്തൂർ മാത്തിരിയുടെയും താണ്ടുവിന്റെയും മകനാണ്. കുന്നംകുളം പട്ടണത്തിലെ പഴയകാല കച്ചവട പ്രമാണികളായിരുന്ന തെക്കേക്കരക്കാരുടെ ഇലക്ട്രിക് ഷോപ്പിലെ ജീവനക്കാരനായി തുടക്കം.

കോട്ടോലിൽ നിന്ന് ഒതളൂരിലേക്കു വിവാഹം ചെയ്ത ഒരു മുസ്ലിം കുടുംബത്തിലെ സ്ത്രീയുടെ ഭർത്താവ് വഴി വിസ സംഘടിപ്പിച്ച് ദുബായിലെത്തി. പച്ചക്കറിക്കടയിലെ ജോലിക്കാരനായി. പിന്നീട് ചീട്ടുകളി നടത്തിപ്പിലൂടെയുള്ള ബന്ധങ്ങൾ പല കുപ്രസിദ്ധ ബിസിനസ് രാജാക്കന്മാരുമായും അടുപ്പിച്ചു. ചില പരിചയങ്ങൾ ഷെയ്ക്ക് കുടുംബങ്ങളിലേക്കും കയറിച്ചെല്ലാൻ തമ്പിയെ സഹായിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

ഗൾഫിൽ പലയിടത്തും വമ്പൻ ഹോട്ടലുകൾ കെട്ടിപ്പൊക്കി. അജ്മാനിൽ ഇറക്കുമതി ചെയ്യുന്ന ചില ഇന്ത്യൻ നിർമ്മിത വിദേശ മദ്യങ്ങൾ പൂർണമായും തമ്പി നിയന്ത്രണത്തിലാക്കി. യു.എ.ഇയിൽ വന്നിറങ്ങുന്ന പല രാഷ്ട്രീയ നേതാക്കൾക്കും മന്ത്രിമാർക്കും താമസം ഏർപ്പാടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഏറ്റെടുത്തതോടെ ബന്ധങ്ങൾ കേരളത്തിലെത്തുമ്പോഴും നിലനിന്നു.വീടിനോടു ചേർന്ന് സ്വന്തമായി ഒരു കുരിശുപള്ളിയുണ്ടാക്കി. അവിടെ പെരുന്നാൾ ആഘോഷത്തിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വരെ എത്തിയിരുന്നത്രെ.

ഇക്കാലത്താണ് കുന്നംകുളത്തെ ഇലക്ട്രിക് കടയിൽ ഇയാളോടൊപ്പം ജോലി നോക്കിയിരുന്ന പഴയകാല സുഹൃത്തിനെ മാനേജരായി നിയമിച്ചത്. ഇയാളെ ബിനാമിയാക്കി കേരളത്തിൽ പല നഗരങ്ങളിലും ഭൂമികൾ സ്വന്തമാക്കി. ഇതിനിടെ മാനേജർക്ക് പക്ഷാഘാതം വന്ന് ഓർമ്മശക്തി നഷ്ടപ്പെട്ടതോടെ എവിടെയൊക്കെ ഭൂമിയുണ്ടെന്നു കണ്ടുപിടിക്കാൻ തമ്പിക്കുപോലും സാധിക്കാതായി.നാട്ടുകാർക്ക് സഹായിനാട്ടിലെത്തിയാലും സാധാരണക്കാരെ സഹായിക്കുന്നതിന് തമ്പി മടി കാണിച്ചിരുന്നില്ലെന്നാണ് സമീപവാസികൾ പറയുന്നത്. തന്റെ കൂടെ ഉണ്ടായിരുന്ന ഒട്ടുമിക്ക ആളുകൾക്കും വിദേശത്തു ജോലി നൽകി. എരുമപ്പെട്ടിയിലെ സ്വാശ്രയ എൻജിനിയറിംഗ് കോളേജിലും ഇത്തരം ആളുകളെ ഇയാൾ വിദ്യാഭ്യാസത്തിനും സഹായിച്ചുവരുന്നു.

ഇന്നലെ തമ്പിയെ അറസ്റ്റുചെയ്ത വാർത്ത പുറത്തറിയുമ്പോൾ ഇക്കാരണത്താൽ നാട്ടുകാരുടെ മുഖത്തും മ്ലാനതയായിരുന്നു.താൻ പഠിച്ച സ്‌കൂളിന്റെ നവീകരണത്തിനായി 10 ലക്ഷത്തോളം രൂപ നൽകിയ തമ്പി തൊട്ടടുത്ത നായാടി കോളനിയിലേക്കും ലക്ഷങ്ങൾ നൽകിയിട്ടുണ്ട്. അന്തരിച്ച ഒരു മുൻ ധനകാര്യ മന്ത്രി ഇയാളുടെ വീട്ടിലെ പതിവ് സന്ദർശകനായിരുന്നു. ഇടതു മന്ത്രിസഭയിലെ പ്രമുഖനായ മന്ത്രി തമ്പിയുടെ മാതാവ് മരിച്ചപ്പോൾ എത്തിയിരുന്നു. അതിനിടെ പാർട്ടി പ്രവർത്തകൻ കൊല ചെയ്യപ്പെട്ടിട്ടുള്ള സമയമായിരുന്നു. മീറ്ററുകൾക്ക് അപ്പുറത്തുള്ള ആ പ്രവർത്തകന്റെ വീട്ടിൽ മന്ത്രി കയറാതിരുന്നത് അന്ന് വിവാദമായിരുന്നു.മലയാളി പ്രവാസി വ്യവസായി സി.സി തമ്പി ഡൽഹിയിൽ അറസ്റ്റിലായ സംഭവം ദേശീയ മാദ്ധ്യമങ്ങളക്കം പ്രാധാന്യത്തിലൂടെയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വിദേശ നാണയ ചട്ടലംഘനത്തിന്റ പേരിലാണ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്തത് . 1000 കോടി രൂപയുടെ ഇടപാടിൽ ചട്ടലംഘനങ്ങൾ നടത്തിയെന്നാണ് ആരോപണം. എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റാണ് തമ്പിയെ അറസ്റ്റ് ചെയ്തത്.

Top