റോബര്‍ട്ട് വദ്ര അകത്താകും…സോണിയയ്ക്കും പ്രിയങ്കക്കും കനത്ത പ്രഹരം വരുന്നു..

പ്രിയങ്കാഗാന്ധിയുടെ ഭര്‍ത്താവാണ് റോബര്‍ട്ട് വദ്ര. റോബര്‍ട്ട് വദ്രയുടെ ഭൂമി തട്ടിപ്പില്‍ അന്വേഷണം നടന്നു വരുന്നു. കോണ്‍ഗ്രസ്സ് ഭരണകാലത്താണ് ഈ വിവാദം തലപൊക്കുന്നത്. ഇനി ഈ ഭൂമി ഇടപാട് പുറത്തുകൊണ്ടു വന്ന ഐ എ എസ്സ് ഉദ്യോഗസ്ഥനെ ഒന്നു പരിചയപ്പെടാം ഹരിയാന കേഡറിലെ അശോക് ഖെംക എന്നാണ് ഉദ്യോഗസ്ഥന്റെ പേര്. 21 വര്‍ഷത്തെ ഔദ്യോഗിക ജീവിതത്തിനിടക്ക് 41 തവണ സ്ഥലം മാറ്റപ്പെട്ട ഉദ്യോഗസ്ഥനാണ് ഇയാള്‍. ഏറ്റവും കൂടുതല്‍ സ്ഥലം മാറ്റം നടന്നത് വദ്രയുടെ ഭൂമിതട്ടിപ്പ് പുറത്തായ ശേഷവും.

Top