അധിര്‍ രഞ്ജന്റെ ആന മണ്ടത്തരം കോണ്‍ഗ്രസ് നാണം കെട്ടു!!പാക് അധീന കശ്മീരും,അക്സായ് ചിന്നും ഇനി നമ്മുടേത്

ന്യൂഡൽഹി :കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധുരിക്ക് അതിശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി നല്‍കി.കശ്മീരില്‍ എന്തു നിയമം നിര്‍മിക്കണമെന്ന് ഇനി ഇന്ത്യന്‍ പാര്‍ലമെന്റ് തീരുമാനിക്കും. ബില്ല് പാസ്സാക്കിയെടുക്കാന്‍ ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണ്. ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ്.

രാവിലെ ലോക്സഭയിൽ ജമ്മു കശ്മീർ ചർച്ചയ്ക്കിടെ 1948 മുതല്‍ യുഎന്‍ നിരീക്ഷണത്തിലുള്ള വിഷയമാണ്‌ ജമ്മു കശ്മീരെന്നും അതിലെടുക്കുന്ന തിരുമാനം എങ്ങനെ ആഭ്യന്തര കാര്യമാകുമെന്നും പാക്ക് അധിനിവേശ കശ്മീരിനെക്കുറിച്ച് എന്താണ് പരാമർശിക്കാത്തതെന്നും ചൗധരി ചോദിച്ചു. എന്നാൽ കശ്മീർ ഇന്ത്യയുടെ ഭാഗമല്ലെന്നാണോ പറയുന്നതെന്ന് അമിത് ഷാ തിരിച്ചടിച്ചു. യുഎൻ ഇടപെടലാണോ കോൺഗ്രസിന്റെ ആവശ്യമെന്നും ഷാ ചോദിച്ചു. കശ്മീർ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും കശ്മീർ എന്നുപറയുമ്പോൾ അതിൽ പാക്ക് അധിനിവേശ കശ്മീരും ഉൾപ്പെടുമെന്നും അമിത് ഷാ പറഞ്ഞു. ഇതോടെ ചൗധരി വെട്ടിലാകുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോക്സഭയിൽ ജമ്മു കശ്മീർ പ്രമേയം, ബിൽ ചർച്ചകൾക്കിടെ ആഭ്യന്തര മന്ത്രി അമിത് ഷായുടെ മറുചോദ്യത്തിനു മുൻപിൽ ഉത്തരം മുട്ടിയ കോൺഗ്രസ് കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരിയോട് അതൃപ്തി അറിയിച്ച് രാഹുൽ ഗാന്ധിയും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയും. തന്റെ വാക്കുകൾ തെറ്റിദ്ധരിക്കപ്പെട്ടെന്നു അധീർ രഞ്ജൻ ചൗധരി പീന്നീട് പ്രതികരിച്ചു.

ജമ്മു കശ്മീര്‍ പ്രമേയത്തിലും ബില്ലുകളിന്മേലും ലോക്സഭയില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്. പ്രത്യേക പദവി എടുത്തുകളഞ്ഞ് ജമ്മു കശ്മീരിനെ വിഭജിച്ച കേന്ദ്ര നീക്കത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. ജമ്മു കശ്മീരിനെ ഏകപക്ഷീയമായി കീറിമുറിച്ചതു കൊണ്ടും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളെ തടവിലാക്കിക്കൊണ്ടും രാജ്യത്ത് ഐക്യമുണ്ടാകില്ല. ഇന്ത്യ നിർമിച്ചിരിക്കുന്നത് ഇവിടുത്തെ ജനങ്ങളാണ്, ഭൂമിയല്ല. സര്‍ക്കാരിന്‍റെ അധികാര ദുര്‍വിനിയോഗം ദേശസുരക്ഷയ്ക്ക് ഗുരുതര പ്രത്യാഘാതമുണ്ടാക്കുമെന്നും രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. ജമ്മു കശ്മീരിൽ കേന്ദ്ര സർക്കാർ നടത്തിയ ഇടപെടലിനെ തുടർന്നു നിയന്ത്രണരേഖയിൽ സംയമനം പാലിക്കണമെന്നു യുഎസ്സും യുഎന്നും നിർദേശിച്ചു. കശ്മീരിലെ സംഭവവികാസങ്ങൾ സൂക്ഷമമായി നിരീക്ഷിക്കുന്നുണ്ടെന്നും കശ്മീർ വിഷയം തീർത്തും ആഭ്യന്തര കാര്യമാണെന്ന് ഇന്ത്യ അറിയിച്ചതായും യുഎസ് വിദേശകാര്യ മന്ത്രാലയ വക്താവ് മോർഗൻ ഒർട്ടാഗസ് പറഞ്ഞു. മേഖലയിലെ സംഘര്‍ഷ സാഹചര്യം ആശങ്കയോടെയാണ് കാണുന്നതെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ വക്താവ് സ്റ്റീഫന്‍ ഡുജാറിക്കും പറഞ്ഞു.

മോദി സര്‍ക്കാര്‍ കശ്മീരില്‍ എന്താണ് ലക്ഷ്യമിടുന്നതെന്ന് വ്യക്തമാക്കി ആഭ്യന്തരമന്ത്രി അമിത് ഷാ. 370ാം വകുപ്പ് റദ്ദാക്കിയതോടെ പ്രത്യേക പദവി നല്‍കിയിരുന്ന കശ്മീരും ചൈന കൈവശമാക്കിവച്ചിരിക്കുന്ന അക്സായ് ചിന്നും എന്നും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പറഞ്ഞു. കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അമിത് ഷാ വ്യക്തമാക്കി.

Top