ശശികലയെ കണ്ടുവണങ്ങാന്‍ പാര്‍ട്ടി പ്രവര്‍ത്തകരുടെ ഒഴുക്ക്; പാര്‍ട്ടി സെക്രട്ടറിയായി ഭരണം കൈപ്പിടിയിലൊതുക്കും; തല്‍ക്കാലം മുഖ്യമന്ത്രിയാകില്ല

ചെന്നൈ: ഒരുകാലത്ത് മനംനൊന്ത് ആട്ടിയറക്കപ്പെട്ട അതേ പോയ്‌സ് ഗാര്‍ഡനില്‍ ശശികല മറ്റൊരു ജയലളിതകയാകുന്നു. ജയലളിതയുടെ അതേ നീക്കങ്ങള്‍ കാണെന്നത്തുന്നവര്‍ മുഴുവന്‍ ജയലളിതയെ എങ്ങിനെ ബഹുമാനിച്ചിരുന്നോ അതേ നിയലിലുള്ള ബഹുമാനമാണ് ശശികലയ്ക്കും നല്‍കുന്നത്.

മുഖ്യമന്ത്രി പനീര്‍ശെല്‍വമാണെങ്കിലും തീരുമാനമെല്ലാം ശശികല എടുക്കുന്നു. പിന്നില്‍ നിന്ന് ചരട് വലിക്ക് ഭര്‍ത്താവ് നടരാജനുമുണ്ട്. ജയലളിതയുടെ മരണത്തിലെ വിവാദങ്ങള്‍ ശശികലയുടെ ഇടപെടലുകള്‍ കുറക്കുന്നില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് അവരെത്തുമെന്ന് തന്നെയാണ് നേതാക്കള്‍ പറയുന്നത്. എന്നാല്‍ അണികള്‍ തൃപ്തരുമല്ല. പക്ഷേ ഭരണത്തിന് ഇനും നാലരക്കൊല്ലം ബാക്കിയുണ്ട്. അതുകൊണ്ട് തന്നെ എല്ലാം ശശികല നേരെയാക്കി തമിഴകത്തെ നേതാവാകുമെന്ന് തന്നെയാണ് അണ്ണാ ഡിഎംകെ നേതാക്കളുടെ പ്രതീക്ഷ. എഐ.എ.ഡി.എം.കെ. പ്രാദേശിക നേതാക്കളുടെയും പ്രവര്‍ത്തകരുടെയും ഒഴുക്കാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിമാര്‍ പ്രവര്‍ത്തകര്‍ക്കൊപ്പം ഇവിടെ എത്തുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയാക്കാനുള്ള അണിയറ പ്രവര്‍ത്തനങ്ങള്‍ക്ക് ഭര്‍ത്താവ് നടരാജനാണ് ചുക്കാന്‍ പിടിക്കുന്നതെന്നാണറിയുന്നത്. അണ്ണാദുരൈ, എം.ജി.ആര്‍., ജയലളിത, ശശികല എന്നിവരുടെ ചിത്രങ്ങളടങ്ങിയ പോസ്റ്ററുകള്‍ കഴിഞ്ഞദിവസങ്ങളില്‍ തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതില്‍ ശശികലയെ ജയലളിതയേക്കാളും വലുതായി ചിത്രീകരിച്ചത് പല പാര്‍ട്ടിപ്രവര്‍ത്തകരെയും കുപിതരാക്കി. പോസ്റ്ററില്‍ ശശികലയുടെ മുഖത്ത് കരിതേച്ചുകൊണ്ടാണ് പലയിടത്തും പ്രതിഷേധം അരങ്ങേറിയത്. ജയലളിതയേക്കാള്‍ വലുതായി ശശികലയെ ചിത്രീകരിക്കരുതെന്ന് ഈ പശ്ചാത്തലത്തില്‍ വേദനിലയത്തില്‍നിന്ന് നിര്‍ദേശമുണ്ടായതായി സൂചനയുണ്ട്.

അണികളുടെ വികാരം കണ്ടില്ലെന്ന് നടിച്ചാണ് വേദനിലയത്തിലേക്ക് നേതാക്കള്‍ കൂട്ടത്തോടെ എത്തുന്നത്. ശശികലയെ കാണുകയാണ് ലക്ഷ്യം. അമ്മയ്ക്ക് പിന്തുണ അറിയിക്കുക. ജയലളിതയോട് കാട്ടിയെ അതേ വികാരം ശശികലയ്ക്കും ലഭിക്കുന്നു. കൈകൂപ്പിയും കാലില്‍ തൊട്ട് വണങ്ങിയും നേതാക്കള്‍. ഭരണകാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രമാരെത്തുന്നു. അതുകൊണ്ട് തന്നെ വേദനിലയത്തിലേക്കുള്ള വഴിയില്‍ വര്‍ദാ ചുഴിക്കാറ്റ് കടപുഴക്കിയ മരങ്ങള്‍ വെട്ടിമാറ്റി നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കും വഴി സുഗമമാക്കാനുള്ള പെടാപ്പാടിലായിരുന്നു പൊലീസും നഗരസഭാ ജീവനക്കാരും. പാര്‍ട്ടി ജനറല്‍ സെക്രട്ടറിസ്ഥാനം ഏറ്റെടുക്കണമെന്ന്, ജയലളിതയുടെ കൂട്ടുകാരി വി.കെ. ശശികലയോട് അഭ്യര്‍ത്ഥിക്കാനാണ് പ്രവര്‍ത്തകരും നേതാക്കളുമെത്തുന്നത്.

ജയലളിതയുള്ളപ്പോള്‍ വേദനിലയത്തിന്റെ വാതിലുകള്‍ ഇങ്ങനെ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കായി തുറക്കാറില്ല. പക്ഷേ, ശശികലയ്ക്ക് പാര്‍ട്ടി തന്റെ കൂടെയാണെന്ന് തെളിയിക്കേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും എപ്പോഴുമെത്താം. ഏവരേയും സ്വീകരിക്കാന്‍ തയ്യാറായി അമ്മ മുമ്പില്‍ തന്നെയുണ്ടാകും. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് വേദനിലയത്തിലേക്ക് പ്രവേശനമില്ല. പക്ഷേ, നേതാക്കളെയും പ്രവര്‍ത്തകരെയും ശശികല കാണുന്ന ഫോട്ടോകള്‍ പാര്‍ട്ടി ഓഫീസില്‍നിന്ന് യഥാസമയം മാധ്യമങ്ങളുടെ ഓഫീസുകളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. സിപിഐ. മുന്‍ സംസ്ഥാന സെക്രട്ടറി ഡി. പാണ്ഡ്യനും ബുധനാഴ്ച വേദനിലയത്തിലെത്തി ശശികലയെ കണ്ടു.

ജനറല്‍സെക്രട്ടറിസ്ഥാനം ഏറ്റെടുക്കാന്‍ ശശികല തയ്യാറെടുത്തുകഴിഞ്ഞെന്നാണ് പാര്‍ട്ടിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എ.ഐ.എ.ഡി.എം.കെ.യിലെ 49 എംപി.മാരോടും (ലോക്‌സഭയില്‍ 37-ഉം രാജ്യസഭയില്‍ 12-ഉം എംപി.മാരാണ് പാര്‍ട്ടിക്കുള്ളത് ) ചെന്നൈയില്‍ത്തന്നെ തങ്ങാന്‍ ശശികല ആവശ്യപ്പെട്ടിട്ടുണ്ടെന്നാണറിയുന്നത്. ക്രിസ്മസിന് മുമ്പുതന്നെ പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ വിളിക്കുമെന്നും ശശികല പാര്‍ട്ടിയുടെ തലപ്പത്തേക്ക് ഔപചാരികമായി എത്തുമെന്നുമാണ് പാര്‍ട്ടിവൃത്തങ്ങള്‍ പറയുന്നത്.
മന്നാര്‍ഗുഡി മാഫിയയെന്ന് അറിയപ്പെടുന്ന ശശികലയുടെ കുടുംബത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുമ്പോഴാണ് ഈ നീക്കങ്ങള്‍.

Top