കൊച്ചി: യുഡിഎഫിൽ തലവേദനയായി പി.ജെ ജോസഫ് ! ചങ്ങനാശേരി സീറ്റ് വിട്ടുകൊടുക്കില്ല. മണ്ഡലം ലഭിക്കുമെന്ന കോൺഗ്രസ് പ്രതീക്ഷകൾ അസ്ഥാനത്താക്കി സീറ്റിനായി സിഎഫ് തോമസ് കുടുംബത്തെ മുൻനിർത്തി ജോസഫ് പിടിമുറുക്കിയിരിക്കുകയാണ്. 1977 മുതലുള്ള തിരഞ്ഞെടുപ്പ് ചിത്രം പരിശോധിച്ചാൽ കേരള കോൺഗ്രസ് മാത്രം വിജയിച്ച മണ്ഡലമാണ് ചങ്ങനാശ്ശേരി. 1980 മുതൽ സിഫ് തോമസ് ആണ് ഇവിടെ നിന്നുള്ള എംഎൽഎ. പിന്നീട് ഇതുവരെ നടന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ഭൂരിപക്ഷത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായെങ്കിലും സിഎഫിനൊപ്പം മണ്ഡലം അടിയുറച്ച് നിന്നു. 9 തവണയാണ് അദ്ദേഹം മണ്ഡലത്തിൽ നിന്ന് വിജയിച്ചത്.
കഴിഞ്ഞ തവണ എൽഡിഎഫിന് വേണ്ടി കേരള കോൺഗ്രസ് ഫ്രാൻസിസ് ജോർജിനോടായിരുന്നു സിഎഫ് തോമസ് ഏറ്റുമുട്ടിയത്. മാണിയുടെ ഏറ്റവും അടുത്ത വിശ്വസ്തനായിരുന്ന സിഎഫ് കേരള കോൺഗ്രസ് എം പിളർന്നപ്പോൾ പിജെ ജോസഫിനൊപ്പം നിലയുറച്ചു. സിഎഫ് അന്തരിച്ചതോടെ വരും നിയമസഭ തിരഞ്ഞെടുപ്പിൽ ചങ്ങനാശേരിയിൽ പാർട്ടിയിലെ ശക്തനെ തന്നെ മത്സരിപ്പിക്കാനായിരുന്നു ജോസഫ് പക്ഷത്തിന്റെ നീക്കം.ഇതിനിടെയാണ് ചങ്ങനാശേരിയ്ക്കായി കോൺഗ്രസ് ചരടുവലി ശക്തമാക്കിയത്.
കേരള കോൺഗ്രസ് വിഭാഗം മത്സരിച്ചാൽ ഇത്തവണ മണ്ഡലത്തിൽ തിരിച്ചടി ഉണ്ടാകുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. 2016 ൽ സിഎഫ് തോമസിന്റെ ഭൂരിപക്ഷത്തിൽ കുത്തനെ ഇടിവ് സംഭവിച്ചിരുന്നു. കെസി ജോസഫിനെതിരെ 1849 വോട്ടുകൾക്ക് മാത്രമായിരുന്നു സിഎഫിന്റെ വിജയം.മാത്രമല്ല ജോസ് കെ മാണിയുടെ പിൻബലത്തിൽ ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ അയ്യാരത്തിലേറെ വോട്ടിന്റെ ലീഡ് എൽഡിഎഫ് നേടുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസ് സീറ്റ് ഏറ്റെടുത്താൽ മണ്ഡലം നിലനിർത്താമെന്നാണ് പാർട്ടിയിലെ പൊതുവിഇരിക്കൂര് എംഎൽഎയായ കെസി ജോസഫ് ഇത്തവണ മണ്ഡലത്തിൽ മത്സരിക്കുന്നില്ലെന്നത് പ്രഖ്യാപിച്ചത് ചങ്ങനാശേരി സീറ്റ് മുന്നിൽ കണ്ടുകൊണ്ടാണ്. എന്നാൽ ചങ്ങനാശേരി കോൺഗ്രസ് വിട്ടുകൊടുക്കാതിരിക്കാനുള്ള നീക്കങ്ങൾ പിജെ ജോസഫ് വിഭാഗവും നടത്തുന്നുണ്ട്. സിഎഫിന്റെ മണ്ഡലത്തിൽ നിന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ മത്സരിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ ധാരണ.
അദ്ദേഹത്തിന്റെ മകൾ അഡ്വ സിനി തോമസ് മത്സരിക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആവശ്യം. സാധ്യതാ പട്ടികയിലും സിനിയുടെ പേർ ഉയർന്നിരുന്നു. സിഫിന്റെ മരണവും സഹതാപ തരംഗവും വോട്ടായി മാറുമെന്നാണ് ജോസഫ് വിഭാഗത്തിന്റെ കണക്ക് കൂട്ടൽ. അതേസമയം മത്സരിക്കാനില്ലെന്ന് സിനി പാര്‍ട്ടി വര്‍ക്കിംഗ് ചെയര്‍മാന്‍ പിജെ ജോസഫിനെ അറിയിച്ചതായാണ് വിവരം. സിഎഫിന്റെ സഹോദരൻ അങ്ങനെനെയെങ്കിൽ സിനിക്ക് പകരം സിഎഫിന്റെ സഹോദരനും ചങ്ങനാശേരി നഗരസഭ ചെയർമാനുമായ സാജൻ ഫ്രാൻസിസിനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യമാണ് കുടുംബം മു്നോട്ട് വെച്ചിരിക്കുന്നത്. മത്സരിക്കാനുള്ള താത്പര്യം നേരത്തേ തന്നെ സാജൻ പരസ്യമായി പ്രകടിപ്പിച്ചിരുന്നു.
അതേസമയം ജോസഫ് വിഭാഗം ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കേണ്ടി വരും. പ്രതിപക്ഷ നേതാവിനെ അതേസമയം വിജയസാധ്യത പരിഗണിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്നെ മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി വന്നേക്കുമോയെന്ന തരത്തിലും ചർച്ചയുണ്ട്. ഹരിപ്പാട് തന്നെ മത്സരിക്കുമെന്ന് ചെന്നിത്തല ആവർത്തിക്കുന്നുണ്ടെങ്കിലും ഇത്തവണ അദ്ദേഹത്തിന് മണ്ഡലം സുരക്ഷിതമല്ലെന്നാണ് നേതാക്കൾ കോൺഗ്രസ് നേതാക്കൾ തന്നെ ചൂണ്ടിക്കാട്ടുന്നത്.