പ്രക്യതി നമുക്കായി കനിഞ്ഞനുഗ്രഹിച്ചുതന്നയീ ജലസൗന്ദര്യത്തെ തടഞ്ഞുനിര്‍ത്തിയിട്ടുവേണോ? നമുക്ക് വൈദ്യുതിയുല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍?

പ്രക്യതി നമുക്കായി കനിഞ്ഞനുഗ്രഹിച്ചുതന്നയീ
ജലസൗന്ദര്യത്തെ തടഞ്ഞുനിര്‍ത്തിയിട്ടുവേണോ?
നമുക്ക് വൈദ്യുതിയുല്‍പ്പാദനം വര്‍ദ്ധിപ്പിയ്ക്കാന്‍?

അങ്ങ് തെക്ക് ആലപ്പുഴജില്ലയിലെ ചേപ്പാടിനു പടിഞ്ഞാറായി ചൂളത്തെരുവില്‍ രാജ്യത്തിന്റെ അഭിമാനമായി ഒരു പവര്‍ സ്റ്റേഷന്‍ തലയുയര്‍ത്തിനില്‍പ്പുണ്ട്.. രാജീവ് ഗാന്ധി തെര്‍മ്മല്‍ പവര്‍ കോര്‍പ്പറേഷന്‍…. മാറിമാറി വന്ന ഒരു സര്‍ക്കാരുകളും എന്‍ഡിപിസിയെ സംരക്ഷിയ്ക്കാന്‍ ഒരു സംഭാവനയും ചെയ്തില്ലായെന്ന് വേദനയോടെ പറയട്ടെ…. നാഫ്ത റോഡുമാര്‍ഗ്ഗം എത്തിച്ച് പ്ലാന്റ് പ്രവര്‍ത്തിയ്ക്കുന്നതിലെ ചിലവ് കുറയ്ക്കാന്‍ തൊട്ടടുത്തുള്ള ചേപ്പാട് റെയില്‍ വേ സ്റ്റേഷന്‍ വരെ ഭൂഗര്‍ഭപൈപ്പ് ലൈന്‍ സ്ഥാപിച്ചാല്‍ റെയില്‍ വേ സ്റ്റേഷനില്‍ നിന്ന് താപവൈദ്യുതനിലയത്തിലേക്ക് നാഫ്ത പൈപ്പ്‌ലൈന്‍ വഴി എത്തിയ്ക്കാമെന്നിരിയ്‌ക്കേ അതിനാവശ്യമായ ഒരു നടപടിയും ഒരു സര്‍ക്കാരുകളും കൈക്കൊള്ളാത്തത് സംശയകരമാണു…..

കഴിഞ്ഞസര്‍ക്കാരിന്റെ കാലത്ത് നഷ്ടം മൂലം താപനിലയം കേരളത്തില്‍ നിന്നും പുറത്തേക്കു മാറ്റുന്നവാര്‍ത്തയുടെ സത്യാവസ്ഥ ആരാഞ്ഞപ്പോള്‍ ഇന്നത്തെ പ്രതിപക്ഷനേതാവ് അന്നത്തെ ആഭ്യന്തരമന്ത്രി പറഞ്ഞത് …..ഹോ…. അവിടുന്ന് വൈദ്യുതി വാങ്ങാനാവില്ലാ …..നഷ്ടമാണു….. അതുകൊണ്ട് മാറ്റിയാലും കുഴപ്പമില്ലെന്നുള്ള രീതിയിലാണൂ…..

നാഫ്തയില്‍ നിന്നുമാറി കേന്ദ്രസഹായത്താല്‍ വളരെ ചിലവുകുറഞ്ഞ മാര്‍ഗ്ഗങ്ങള്‍ തേടാമെന്നിരിയ്‌ക്കേ..ആ വഴിയിലൂടെ കേരളത്തിനു ആവശ്യമായ വൈദ്യുതി കുറഞ്ഞചിലവില്‍ സ്വീകരിയ്ക്കാമെന്നിരിയ്‌ക്കേ കൈവശം തങ്കം വെച്ചിട്ട് ചെമ്പു തേടിയലയുന്ന ആര്‍ത്തിക്കാരനായസ്വര്‍ണ്ണപണിക്കാരനെപോലെ
യാണു മാറിമാറിവരുന്ന കേരള സര്‍ക്കാര്‍ പെരുമാറുന്നതും……

അതിരപള്ളിയില്‍ തടയണകെട്ടുമ്പോള്‍ നശിയ്ക്കുന്നത് ഒരു കാലഘട്ടം തന്നെയാകും……. പ്രക്യതിയെ ചൂഷണം ചെയ്ത് കീശവീര്‍പ്പിയ്ക്കുന്നവരൊക്കെ ഇപ്പോള്‍ ചൂട് ചൂട് എന്നുപറഞ്ഞ് ഉരുകിയൊലിയ്ക്കുന്ന ഒരു ജനതയെ കാണാതെപോകരുത്…….

ചാലക്കുടിപ്പുഴയൊഴുകട്ടെ ഇനിയും തടസ്സമില്ലാതെ ജൈവസമ്പത്തിന്റെ കലവറയായ അതിന്റെ വനമേഘലകളില്‍ ഇരുളും,ഇലവും,വെണ്‍തേക്കും,മരുതും,വേങ്ങയും,കാഞ്ഞിരവും മരോട്ടിയുമൊക്കെ മനുഷ്യന്റെ കോടാലികൈകളെ ഭയക്കാതെ നിബിഡമായി വളരട്ടെ….. ആ ആവാസവ്യവസ്ഥയുടെ ചുവടുപിടിച്ച് അതില്‍ വേഴാമ്പലും വാനമ്പാടിയും ക്യഷ്ണപരുന്തും മാടത്തയും കാട്ടിലക്കിളീയും ശരപക്ഷികളും കൂടൊരുക്കട്ടെ അവയുടെ വംശവര്‍ദ്ധനവുണ്ടാവട്ടെ……. വനനിബിഡതയില്‍ കാട്ടുപോത്തും ആനയും വെരുകും കുട്ടിത്തേവാങ്കും കരിങ്കുരങ്ങും കടുവയും സിംഹവാലന്‍ കുരങ്ങുകളൂമൊക്കെ ഭയരഹിതരായി വിലസട്ടെ…..

ഇവയൊക്കെ നശിച്ചിട്ട് നമുക്ക് ഒരു പദ്ധതിയിനിയും വേണോ?? അതോ ഉള്ള പദ്ധതികളൂടെ ഉല്‍പ്പാദനം കൂട്ടാനുള്ള വഴികള്‍ തേടണമോ? പ്രബുദ്ധരായ കേരളജനത തീരുമാനിയ്ക്കട്ടെ….അതുകഴിഞ്ഞാവാം സര്‍ക്കാരുകളുടെ തീരുമാനങ്ങള്‍…….

Top