ഗണേഷ് കുമാറിന്റെ ഓഫീസിൽ അക്രമം ;പാർട്ടി പ്രവർത്തകന് വെട്ടേറ്റു: മാനസികസ്വാസ്ഥ്യമുള്ള ആളാണ് അക്രമം നടത്തിയതെന്ന് റിപ്പോർട്ട്

സ്വന്തം ലേഖകൻ

തിരുവനന്തപുരം:പത്തനാപുരം എം.എൽ.എ. കെ.ബി. ഗണേഷ് കുമാറിന്റെ എം.എൽ.എ ഓഫിസിൽ അജ്ഞാതന്റെ അക്രമം. ആക്രമണത്തിൽ പാർട്ടി പ്രവർത്തകന് വെട്ടേറ്റു.

കേരളാ കോൺഗ്രസ്(ബി) പ്രവർത്തകനായ ബിജുവിനാണ് ആക്രമണത്തിൽ വെട്ടേട്ടത്. ഇയാൾ പത്താനാപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

അക്രമിയെ ഓഫിസ് ജീവനക്കാർ കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി.

മാനസികാരോഗ്യം ബാധിച്ച ഒരാളാണ് അക്രമം നടത്തിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മൂന്നര മണിയോടെ ഓഫിസിലെത്തുകയും എം.എൽ.എയെ കാണണമെന്ന് പറയുകയും ചെയ്തു.

ഇയാളെ തിരിച്ചയക്കാൻ ശ്രമിച്ച സ്റ്റാഫ് അംഗങ്ങളെ അഞ്ചര മണിയോടെ ആക്രമിക്കുകയായിരുന്നു. ശേഷമാണ് ഓഫിസിന് നേരെയും ആക്രമണം ഉണ്ടായത്,

Top