ഗാസയിൽ ആക്രമണം തുടരുമെന്നു ഇസ്രയേൽ: സൈനിക നടപടികൾ തുടരും; അമേരിക്കയും ഇസ്രയേലിനു പിൻതുണയുമായി രംഗത്ത്

ജറുസലേം: ഇസ്രയേൽ- പാലസ്തീൻ സംഘർഷത്തിന് നൂണ്ടാറ്റുകളുടെ പഴക്കമുണ്ട്. ഇസ്ലയേൽ എന്ന രാജ്യം രൂപംകൊണ്ട് 1949 ൽ തുടങ്ങിയതാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം. പാലസ്തീനിന്റെ അതിർത്തി പ്രദേശങ്ങൾ പിടിച്ചടക്കുന്ന കാലത്ത് തുടങ്ങിയ ചെറുത്തു നിൽപ്പാണ് ഇപ്പോൾ കൂടുതൽ നാശം വിതയ്ക്കുന്ന ഏറ്റുമുട്ടലിലേയ്ക്ക് നീങ്ങിയിരിക്കുന്നത്. ഹമാസ് തങ്ങളുടെ കയ്യിലുള്ള ആയുധങ്ങൾ ഉപയോഗിച്ച് ചെറുത്തു നിൽക്കുമ്പോൾ വൻ ആക്രമണമാണ് തിരികെ ഇസ്രയേൽ നടത്തുന്നത്.

ഇതുവരെ സാധാരണക്കാരായ 140 പേരുടെ മരണത്തിന് തന്നെ ഇടയാക്കിയ ആക്രമണം നിർത്തില്ലെന്ന നിലപാടാണ് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തുന്നത്. സാധാരണക്കാരായ ആളുകളെ ഒഴിവാക്കി ഇസ്രയേൽ ആക്രമണം നടത്തുമെന്നു തന്നെയാണ് കഴിഞ്ഞ ദിവസം ടിവിയിൽ രാജ്യത്തെയും സൈന്യത്തെയും അഭിസംബോധന ചെയ്ത നെതന്യാഹു പ്രഖ്യാപിച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇസ്രയേലിന്റെ കരുണയില്ലാത്ത ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ ഇതുവരെ ഗാസയിൽ മാത്രം മരിച്ചത് 149 പേരാണ്. ഇതിൽ 41 കുട്ടികളും ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇസ്രയേലിനെതിരെ ഹമാസ് നടത്തിയ പ്രത്യാക്രമണത്തിൽ ഇതുവരെ പത്തു പേർ മരിച്ചതായാണ് ഇസ്രയേൽ മാധ്യമവൃത്തങ്ങളും ഇപ്പോൾ വ്യക്തമാക്കുന്നത്.

ഇതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബെഡൻ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ ചർച്ച നടത്തി. അക്രമം നടത്തുന്ന തീവ്രവാദ ഗ്രൂപ്പുകൾക്ക് എതിരായ ആക്രമണത്തിൽ നെതന്യാഹുവിനെ പിൻതുണയ്ക്കുന്ന നിലപാടാണ് ജോ ബെഡൻ സ്വീകരിച്ചത്. ഇത് കൂടാതെ ആക്രമണം നടത്തുമ്പോൾ സാധാരണക്കാർക്കും, സ്ത്രീകൾക്കും കുട്ടികൾക്കും മാധ്യമപ്രവർത്തകർക്കും അപകടം ഉണ്ടാകാതെ സൂക്ഷിക്കണമെന്നും ജോബെഡൻ നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

ഗാസയിൽ ശനിയാഴ്ച ഇസ്രയേൽ നടത്തിയ ആക്രണത്തിൽ രാജ്യാന്തര മാധ്യമങ്ങളുടെ കേന്ദ്രത്തിനു നേരെയും ആക്രണം നടത്തിയിരുന്നു. ഗാസയിൽ ഇന്റർനാഷണൽ മീഡിയ ഓഫിസിനു നേരെയാണ് ഇസ്രയേലിന്റെ ബോംബാക്രമണം ഉണ്ടായത്. അൽജസീറ , അമേരിക്കയുടെ അസോസിയേറ്റ് പ്രസ് എന്നീ മാധ്യമ സ്ഥാപനങ്ങളുടെ ഓഫിസുകൾ ഇവിടെ പ്രവർത്തിച്ചിരുന്നു. ഈ ഓഫിസിനു നേരെയാണ് കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായ്ത.

Top