വിഷം ഉള്ളില്‍ ചെന്ന് മാതാപിതാക്കളും മകളുമടക്കം മൂന്ന് പേര്‍ ആശുപത്രിയില്‍; ആത്മഹത്യാ ശ്രമമെന്ന് സൂചന

തൊടുപുഴ: മാതാപിതാക്കളും മകളുമടക്കം ഒരു കുടുംബത്തിലെ മൂന്ന് പേരെ വിഷം ഉള്ളില്‍ ചെന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തൊടുപുഴ മണക്കാട് ചിറ്റൂരില്‍ വാടകയ്ക്ക് താമസിക്കുന്ന പുല്ലറക്കല്‍ ആന്റണി ആഗസ്തി (59), ഭാര്യ ജെസി (55), മകള്‍ സില്‍ന (21) എന്നിവരാണ് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തൊടുപുഴ ഗാന്ധി സ്‌ക്വയറിന് സമീപം ബേക്കറി നടത്തുകയാണ് ഇവര്‍. ഇന്നലെ വൈകിട്ട് ഏഴോടെയാണ് സംഭവം. കടം വാങ്ങിയവരില്‍ രണ്ട് പേരോട് പണം ഇന്നലെ തിരികെ നല്‍കാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍,  ഇവര്‍ കടയില്‍ എത്തിയെങ്കിലും കട പൂട്ടിയ നിലയില്‍ ആയിരുന്നു.

ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടാതെ വന്നതോടെ ഇവര്‍ വീട്ടിലെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂവരേയും വീടിനുള്ളില്‍ അവശ നിലയില്‍ കണ്ടെത്തിയത്. ഇവരറിയിച്ചതനുസരിച്ച് എത്തിയ നാട്ടുകാരും പോലീസും ചേര്‍ന്നാണ് മൂവരെയും ആശുപ്രതിയില്‍ എത്തിച്ചത്.

  1. ഇതില്‍ അമ്മയും മകളും അപകട നില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് മൂവരും വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചതായാണ് പ്രാഥമിക സൂചനയെന്ന് പോലീസ് പറഞ്ഞു.
Top