അലിഗഢ്: രാജ്യത്തെ എഴുത്തുകാര്‍ക്ക് ‘ബുദ്ധിശുദ്ധി വരാന്‍ ഹിന്ദുമഹാസഭ യാഗം നടത്തി. സംഘപവിവാര്‍ സംഘടനകളുടെ അസഹിഷ്‌ണ രാഷ്‌ട്രീയത്തില്‍ പ്രതിഷേധിച്ച് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചു നല്‍കുന്ന എഴുത്തുകാരുടെ ബുദ്ധി തെളിയാനാണ് ഹിന്ദുമഹാസഭ യാഗം നടത്തിയത്.
സ്വയം ബുദ്ധിജീവി ചമയുന്ന ഈ എഴുത്തുകാര്‍ക്ക് ദൈവം അല്‍പ്പം ബുദ്ധിശക്‌തി നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹിന്ദുമഹാസഭ ദേശീയ സെക്രട്ടറി പൂജ ഷകുന്‍ പാണ്ഡേ പറഞ്ഞു. പുരസ്‌കാരം തിരിച്ചു നല്‍കുന്ന എഴുത്തുകാര്‍ രാജ്യത്തെ അപമാനിക്കുന്നു. അവര്‍ രാജ്യദ്രോഹികളാണെന്നും പാണ്ഡേ ആരോപിച്ചു. ശിക്ഷാഭയമില്ലാതെ എഴുത്തുകാര്‍ ചെയ്യുന്ന ഇത്തരം പ്രവര്‍ത്തികള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിക്കുന്നതിനാണ് യാഗം നടത്തിയതെന്നും പാണ്ഡേ പറഞ്ഞു.
എഴുത്തുകാരുടെ കൊലപാതകത്തിലും, ബീഫിനെച്ചൊല്ലി ദാദ്രിയിലും കശ്‌മീരിലും നടന്ന കൊലപാതകങ്ങളിലും പ്രതിഷേധിച്ച് ഇതിനകം നാല്‍പ്പതോളം എഴുത്തുകാരാണ് സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരികെ നല്‍കിയത്.