ദേശീയ പുരസ്‌കാരം ഒരിക്കലും തിരിച്ച്‌ നല്‍കില്ലെന്ന്‌ വിദ്യാ ബാലന്‍

തനിക്ക്‌ ലഭിച്ച പുരസ്‌കാരം ഒരിക്കലും തിരിച്ച്‌ നല്‍കില്ലെന്ന്‌ ബോളീവുഡ്‌ നടി വിദ്യാ ബാലന്‍. രാജ്യമാണ്‌ തനിക്ക്‌ പുരസ്‌കാരം നല്‍കി ബഹുമാനിച്ചതെന്നും സര്‍ക്കാരല്ലെന്നും അതിനാല്‍ പുരസ്‌കാരം തിരിച്ചു നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും വിദ്യാ ബാലന്‍ പറഞ്ഞു.

ഡേര്‍ട്ടി പിച്ചര്‍ എന്ന സിനിമയിലെ അഭിനയത്തിന് 2012ലെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വിദ്യാ ബാലന് നേടിയിരുന്നു. പൂനെ ഫിലിം ഇന്‍സ്‌റ്റിറ്റ്യൂട്ടിലെ സമരത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും രാജ്യത്ത്‌ വര്‍ധിച്ച്‌ വരുന്ന അസഹിഷ്‌ണതയ്‌ക്കുമെതിരെ പ്രതിഷേധിച്ച്‌ ചലച്ചിത്ര പ്രവര്‍ത്തകര്‍ പുരസ്‌കാരം മടക്കി നല്‍കുന്ന സംഭവത്തോട്‌ പ്രതികരിക്കുകയായിരുന്നു താരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top