അവതാര്‍ ജ്വല്ലറി ഉടമകള്‍ കോടികളുമായി മുങ്ങി; കേരളം കണ്ട ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി കുടുങ്ങും ?

കൊച്ചി: സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി ബ്രാന്‍ഡ് അംബാസിഡറായ അവതാര്‍ ജ്വല്ലറി സ്വര്‍ണ്ണ നിക്ഷേപതട്ടിപ്പിലൂടെ കോടികളുമായി മുങ്ങി.കോടികളുടെ സ്വര്‍ണ്ണ നിക്ഷേപം സ്വീകരിച്ചതിനു ശേഷം കേരളത്തിലെ ഏല്ലാ ശാഖകളും കഴിഞ്ഞമാസത്തോടെ അടച്ചുപൂട്ടുകയായിരുന്നു. ഏറ്റവുമൊടുവില്‍ കൊച്ചി ലുലുമാളിലെ ജ്വല്ലറി ഷോറും അടച്ചുപൂട്ടിയതോടെ അവതാറിന്റെ കേരളത്തിലെ തട്ടിപ്പ് പൂര്‍ത്തിയായി.

കഴിഞ്ഞമാസമാണ് തൃശൂരിലെ രണ്ട് ഷോറൂമുകള്‍ അടച്ചുപൂട്ടിയത് പിന്നാലെ കേരളത്തിലെ എല്ലാ അവാതാര്‍ ഷോറുമുകളും ഷട്ടറിടുകയായിരുന്നു. മമ്മൂട്ടിയെ ഉപയോഗിച്ചുള്ള വന്‍ പചാരണങ്ങള്‍ക്ക ലഭിച്ച സ്വീകര്യത മുതലാക്കിയാണ് ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് നടത്തിയത്. അവതാറിന്റെ ശാഖകളില്‍ ഗോള്‍ഡ് ഏല്‍പ്പിച്ചാല്‍ പ്രതിമാസം പലിശ നിരക്കിലുള്ള സ്വര്‍ണ്ണം ലഭിക്കുമെന്നുള്ള വാഗ്ദാനത്തില്‍ വഞ്ചിതരായവര്‍ക്കാണ് ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത്. ആയിരത്തിലധികം പേര്‍ ഇത്തരത്തില്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പോലീസിന്റെ കണക്ക്.397561_399799613447350_297784777_n

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

500 ഗ്രാം മുതല്‍ കിലോകണക്കിന് സ്വര്‍ണ്ണം വരെ നിക്ഷേപിച്ചവരുണ്ട്. സാധാരണക്കാര്‍ മുതല്‍ കള്ളപ്പണം സ്വര്‍ണ്ണമാക്കി നിക്ഷേപിച്ചവരും ഇക്കൂട്ടത്തില്‍ പെടും. മകളുടെ കല്ല്യാണ ആവശ്യത്തിന് സ്വരുക്കൂട്ടിയ സ്വര്‍ണ്ണവും പലര്‍ക്കും നഷ്ടപ്പെട്ടു. കേരളത്തിലെ ഷോറൂമുകള്‍ അടച്ചുപൂട്ടിയതിന് പിന്നാലെ വിദേശത്തെ ജ്വല്ലറികള്‍ക്കും താഴുവീണിരുന്നു. അവതാറിന്റെ എല്ലാ ഷോറുമുകളും ഉദ്ഘാടനം ചെയ്തതും അവതാറിന്റെ ഗോള്‍ഡ് ഡെപ്പോസിറ്റ് സ്‌കീമിന്റെ പ്രചാരണത്തിന് മുന്നില്‍ നിന്നതും മമ്മുട്ടിയായതിനാല്‍ മമ്മുട്ടിക്കെതിരെ പരാതി നല്‍കാനുള്ള തയ്യാറെടുപ്പിലാണ് പണം നഷ്ടപ്പെട്ടവര്‍.

എടപ്പാള്‍ തൃശൂര്‍ കൊച്ചി പോലീസ് സ്റ്റേഷനുകളിലായി നിരവധി പരാതികളാണ് ലഭിച്ചിരിക്കുന്നത്. നിരവധി പേര്‍ തട്ടിപ്പിനിരയായെങ്കിലും പണത്തിന്റെ സ്‌ത്രോതസ് വെളിപ്പെടുത്തേണ്ടിവരുമെന്നതിനാല്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല. കൊച്ചിയിലെ ലുലുമാളിലെ ഷോറൂം ഉദ്ഘാടനത്തിന് മമ്മൂട്ടിക്കൊപ്പം എംഎ യൂസഫലിയും മുഖ്യാതിഥിയായിരുന്നു. 2013 മുതലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി അവതാര്‍ ഗ്രൂപ്പ് ജ്വല്ലറികള്‍ തുടങ്ങുന്നത്. മമ്മൂട്ടിയെ ബ്രാന്‍ഡ് അംബാസിഡറാക്കി നടത്തിയ പരസ്യമുന്നേറ്റം അവതാറിന് കേരളത്തില്‍ സ്വീകാര്യത വര്‍ധിപ്പിച്ചു.

10300311_629021983858444_4577701646911577989_n

രണ്ടാം ഘട്ടത്തിലാണ് കേരളത്തിലാദ്യാമായി സ്വര്‍ണ്ണ നിക്ഷേപ പദ്ധതിയുമായി അവതാര്‍ രംഗത്തെത്തുന്നത്. ആദ്യമാദ്യം നിക്ഷേപം നടത്തിയവര്‍ക്ക് കൃത്യമായി വാഗ്ദാനം നിറവേറ്റി. പിന്നീടാണ് കോടികളുടെ സ്വര്‍ണ്ണം കുമിഞ്ഞുകൂടിയതോടെ അവതാര്‍ അടച്ചുപൂട്ടി മുങ്ങിയത്. നിക്ഷേപകര്‍ക്ക് നല്‍കിയ രേഖകളിലുള്ള ഫോണ്‍ നമ്പറുകള്‍ ആഴച്ചകളായി നിശ്ചലമാണ്. വൈബ്‌സൈറ്റ് പ്രവര്‍ത്തന ക്ഷമമല്ലാതായിട്ടും മാസങ്ങളായി. കേരളത്തിന്‍ വന്‍ തട്ടിപ്പിനു വേണ്ടിയുള്ള ആസുത്രണമായിരുന്ന അവതാര്‍ നടത്തിയിരുന്നതെന്നാണ് ഇവരുടെ നീക്കങ്ങള്‍ വ്യക്തമാക്കുന്നത്. ബ്രാന്‍ഡ് അംബാസിഡറെന്ന പേരില്‍ മമ്മൂട്ടിക്കു തട്ടിപ്പില്‍ പങ്കുണ്ടെന്ന് കാണിച്ച് പാരാതി ലഭിച്ചാല്‍ പ്രതിയാകാനുളള സാഹചര്യമുണ്ടെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട് പറഞ്ഞു. പരാതിക്കാര്‍ മമ്മൂട്ടിക്കെതിരെ രംഗത്തെത്തുന്നതോടെ കേരളം കണ്ട വന്‍ നിക്ഷേപ തട്ടിപ്പ് കോളിളക്കം സൃഷ്ടിക്കും.

1381763_534702023290441_753941337_n

1378636_534661876627789_542132056_n

 

Top