മുഖംമൂടിയിട്ട് വന്നവരില്‍ ഞാനുമുണ്ടായിരുന്നോ? പൊലീസിനെ വിമര്‍ശിച്ച്‌ ഐഷി ഘോഷ്.

ന്യൂഡല്‍ഹി: ജെ.എന്‍.യു കാമ്പസില്‍ അക്രമം നടത്തിയതിന് നേതൃത്വം നല്‍കിയത് താനാണെന്ന ഡല്‍ഹി പൊലീസിന്റെ കണ്ടെത്തലിനെതിരെ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷ്.ക്യാമ്പസിൽ നടന്ന അക്രമത്തിൽ ഐഷി ഘോഷ് ഉൾപ്പടെയുള്ളവരെ പ്രതി ചേർത്ത് പൊലീസ് എഫ്.ഐ.ആർ പുറത്ത് വിട്ടിതിന് പിന്നാലെയാണ് വിദ്യാർഥി യൂണിയൻ പ്രസി‍ഡന്റിന്റെ പ്രതികരണം.

ഹെറാൾഡ് ന്യൂസ് ടിവി യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂക

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഞാനായിരുന്നോ അന്ന് മുഖം മറച്ച്‌ വന്നത്‍ ? അക്രമത്തില്‍ പരിക്ക് പറ്റുകയും വസ്ത്രത്തില്‍ ഇപ്പോഴും രക്തക്കറയുണ്ട്. കൂട്ടത്തിലുള്ള ആരും തെറ്റായി ഒന്നും ചെയ്തിട്ടില്ല. കോടതിയില്‍ വിശ്വാസമുണ്ട്. ആരോപണങ്ങള്‍ പൊലീസ് കോടതിയില്‍ തെളിയിക്കട്ടെയെന്നും ഐഷി ഘോഷ് മാദ്ധ്യമങ്ങളോട് പറഞ്ഞു.

ക്യാമ്ബസില്‍ നടന്ന അക്രമത്തില്‍ ഐഷി ഘോഷ് ഉള്‍പ്പടെയുള്ളവരെ പ്രതി ചേര്‍ത്ത് പൊലീസ് എഫ്.ഐ.ആര്‍ പുറത്ത് വിട്ടിരുന്നു. ഐഷി ഘോഷ് ഉള്‍പ്പടെ 9 പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ‌

നേരത്തെ ആക്രമണത്തിനിടയിലെ ചിത്രങ്ങള്‍ പൊലീസ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്ത് വിട്ടിരുന്നു. ചുന്‍ചുന്‍കുമാര്‍ (മുന്‍ ജെ.എന്‍.യു വിദ്യാര്‍ത്ഥി), പങ്കജ് മിശ്ര (സ്‌ക്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് ജെ.എന്‍.യു), ഐഷി ഘോഷ് (വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ്), വാസ്‌ക്കര്‍ വിജയ് (എം.എ സ്‌ക്കൂള്‍ ഓഫ് ആര്‍ട്‌സ് ആന്‍ഡ് ഏയ്‌സ്തറ്റിക്‌സ്), സുചേത താലൂക്ക്ദാര്‍ (എസ്‌.എഫ്‌.ഐ, സ്റ്റുഡന്റ്‌സ് യൂണിയന്‍ അംഗം), പ്രിയ രഞ്ജന്‍ (ജെ.എന്‍.യു വിദ്യാര്‍ത്ഥി), ഡോലന്‍ സാമന്ത, യോഗേന്ദ്ര ഭരദ്വരാജ് (ജെ.എന്‍.യു സംസ്കൃതം, എ.ബി.വി.പി), വികാസ് പട്ടേല്‍ (ജെ.എന്‍.യു എ.ബി.വി.പി) എന്നിവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

Top