ബച്ചന്‍ കുടുംബത്തില്‍ നിന്ന് ഒരാള്‍ കൂടി അഭിനയരംഗത്തേക്ക്

സിനിമ പ്രവേശനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ അമിതാബച്ചന് ഒരു സന്തോഷം കൂടി. പരസ്യ ചിത്രത്തില്‍ സ്വന്തം മകള്‍ ശ്വേതയോടൊപ്പം അഭിനയിക്കാന്‍ സാധിക്കുന്ന സന്തോഷം ബച്ചന്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. അമിതാഭിന്റെയും ജയയുടെയും മകള്‍ ശ്വേത ബച്ചന്‍ അഭിനയരംഗത്തേക്ക് കാലെടുത്തു വയ്ക്കുന്നത് കല്യാണിന്റെ പരസ്യ ചിത്രത്തിലൂയാണ്.കല്യാണിന്റെ ബ്രാന്‍ഡ് അംബാസഡര്‍മാരില്‍ ഒരാളാണ് ബച്ചന്‍

ബച്ചന്‍ കുടുംബത്തില്‍ നിന്ന് ക്യാമറയ്ക്കു മുന്നിലെത്തുന്ന അഞ്ചാമത്തെയാളാണ് ശ്വേത ബച്ചന്‍ നന്ദ.പരസ്യത്തിന്റെ ചിത്രീകരണം മുംബൈയില്‍ ആരംഭിച്ചു. ജൂണ്‍ 17 ഫാദേഴ്‌സ് ഡേ ആയതിനാല്‍ ഇത്തവണ പരസ്യത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന തീമും അതുപോലെ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എല്‍ ആന്‍ഡ് കെ സാച്ചിയാണ് പരസ്യചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്. സ്‌കള്‍പ്‌ചേഴ്‌സ് ബാനറില്‍ ജി.ബി വിജയ് ആണ് പരസ്യചിത്രം ഒരുക്കുന്നത്. ജൂലൈയില്‍ പരസ്യം പുറത്തിറങ്ങും. പരസ്യത്തില്‍ അച്ഛനും മകളുമായിത്തന്നെയാണ് ഇവര്‍ അഭിനയിച്ചതെന്ന് കല്യാണ്‍ ഡയറക്ടര്‍ രമേശ് കല്യാണരാമന്‍ പറഞ്ഞു.

ബച്ചന്റെ രണ്ടാമത്തെ മകന്‍ അഭിഷേക് ചെറുപ്പത്തില്‍ തന്നെ സിനിമയിലേക്ക് പ്രവേശിച്ചുവെങ്കിലും ശ്വേത സിനിമാരംഗത്തു നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. അമിതാഭ് ബച്ചന്റെ പിതാവ് ഹരിവംശ് റായ് ബച്ചന്‍ കവിയായിരുന്നു. ശ്വേത രചിച്ച ആദ്യ നോവല്‍ ഈ ഒക്ടോബറില്‍ പുറത്തിറങ്ങുകയാണ്. പാരഡൈസ് ടവേഴ്‌സ് എന്നാണ് കന്നി നോവലിന്റെ പേര്.

പ്രശസ്ത ബംഗാളി സംവിധായകനായ മൃണാള്‍ സെന്നിന്റെ സിനിമയില്‍ ശബ്ദം നല്‍കിയാണു അമിതാഭ് ബച്ചന്‍ സിനിമയിലെത്തുന്നത്. 1969 ല്‍ പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ അമിതാഭ് ജോലി തുടങ്ങിയതു 68 ലാണ്, 50 വര്‍ഷം മുന്‍പ്. 69ല്‍ അദ്ദേഹം അഭിനയിച്ച സാത് ഹിന്ദുസ്ഥാനി റിലീസ് ചെയ്തു. വ്യവസായിയും എസ്‌കോര്‍ട്ട്‌സിന്റെ മാനേജിങ് ഡയറക്ടറുമായ നിഖിന്‍ നന്ദയുടെ ഭാര്യയായ ശ്വേത വിദേശ പഠനത്തിനു ശേഷം ഡിസൈനറായി.

aa

Top