ഇത്തവണ പിവി സിന്ധു ഇന്ത്യയെ നാണംകെടുത്തിയില്ല; ബാഡ്മിന്റനില്‍ സെമിഫൈനലിലേക്ക്

sindhu

റിയോ ഡി ജനീറിയോ: റിയോ ഒളിമ്പിക്‌സില്‍ പല ഇനങ്ങളിലും ഇന്ത്യ തോറ്റു പിന്മാറിയപ്പോള്‍ ഇന്ത്യന്‍ താരം പിവി സിന്ധു ഇന്ത്യയുടെ പ്രതീക്ഷ തകര്‍ത്തില്ല. ഇന്ത്യയ്ക്ക് മെഡല്‍ പ്രതീക്ഷയേകി ബാഡ്മിന്റന്‍ വനിതാ സിംഗിള്‍സില്‍ സിന്ധു സെമിഫൈനലിലേക്ക് കടന്നു.

ലണ്ടന്‍ ഒളിംപിക്‌സ് വെള്ളി മെഡല്‍ ജേതാവും ലോക രണ്ടാം നമ്പര്‍ താരവുമായ ചൈനയുടെ വാങ് യിഹാനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്‌കോര്‍: 2220, 2119.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യ സെറ്റില്‍ 75 ന് പിന്നിലായിരുന്ന സിന്ധു അധികം വൈകാതെ തന്നെ മുന്നിലെത്തി. 1313 ഒപ്പമെത്തിയ ശേഷം വാങ് യിഹാനു ലീഡ് നല്‍കിയില്ല. ആദ്യ സെറ്റ് 2220 ന് സിന്ധു സ്വന്തമാക്കി. രണ്ടാം സെറ്റില്‍ ആദ്യ ലീഡ് സിന്ധുവിനായിരുന്നെങ്കിലും ഒരു ഘട്ടത്തില്‍ പിന്നോട്ടുപോയി. ഇരുവരും സമനിലയിലായി. എന്നാല്‍ തന്റെ മികച്ച പ്രകടനം വീണ്ടെടുത്ത സിന്ധു വളരെ പെട്ടെന്ന് തന്നെ മുന്നിലെത്തി വിജയം നേടി. ജാപ്പനീസ് താരങ്ങള്‍ തമ്മിലുള്ള ക്വാര്‍ട്ടര്‍ ഫൈനല്‍ മല്‍സരത്തിലെ വിജയിയെ ആയിരിക്കും സെമിഫൈനലില്‍ സിന്ധു നേരിടുക.

Top