നഴ്സ് സമരം ചൂടായ ചര്‍ച്ചാ വിഷയം ആയിരിക്കുന്പോള്‍ ആണ് പുതിയ ഒരു വാര്‍ത്ത. തിരുവനന്തപുരത്താണ് വിവാദപരമായ ഈ അഭിപ്രയപ്രകടനം നടന്നിരിക്കുന്നത്. ഗര്‍ഭിണികളായ നഴ്‌സുമാരോട് രാജിവച്ച് പോകാന്‍ ആണ് ആശുപത്രി മാനേജ്‌മെന്‍റ് ആവശ്യപ്പെട്ടിരിക്കുന്നത്.
തിരുവനന്തപുരത്തെ ജൂബിലി ആശുപത്രിക്ക് എതിരെയാണ് ഇങ്ങനെ ഒരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇതേതുടര്‍ന്ന് ജൂബിലി ആശുപത്രിയിലും നഴ്‌സുമാരുടെ സമരം തുടങ്ങി.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍റെ നേതൃത്വത്തിലാണ് സമരം. സംഘടന പ്രവര്‍ത്തനം വിലക്കിയെന്നും ആക്ഷേപം ഉണ്ട്. എന്നാല്‍ സംഘടന പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തരത്തിലും ഉള്ള വിലക്കുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ല എന്നാണ് മാനേജ്‌മെന്‍റ് പറയുന്നത്.


