കൊച്ചി: താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം രാജിവെച്ചതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങളില്‍ പ്രതികരണവുമായി ശ്വേത മേനോന്‍ രംഗത്ത്. ആരുടെയും കയ്യിലെ പാവയാകാന്‍ താല്‍പ്പര്യമില്ലാത്തതുകൊണ്ടാണ് താന്‍ സ്ഥാനം രാജിവെച്ചതെന്ന് അവര്‍ വ്യക്തമാക്കി. തനിക്കൊപ്പം നിന്ന എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നതായും, ചില കാര്യങ്ങള്‍ പൊതുസമൂഹത്തിന് മുന്നില്‍ വ്യക്തമാക്കേണ്ടത് അനിവാര്യമാണെന്ന് കരുതുന്നതായും ശ്വേത മേനോന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
‘അമ്മ’യുടെ ഭരണസമിതി തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി തുടങ്ങിയവരെ മുന്നില്‍ നിര്‍ത്തി തനിക്കെതിരെ വലിയ രീതിയിലുള്ള ദുഷ്പ്രചാരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളുമാണ് ചിലര്‍ ഉന്നയിച്ചതെന്ന് ശ്വേതയുടെ ആരോപണം. എന്നാല്‍ ഇവയെയെല്ലാം അതിജീവിച്ച് ഭൂരിപക്ഷം വരുന്ന സംഘടനാംഗങ്ങളുടെ പിന്തുണയോടെയാണ് താന്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. തന്റെ കഴിവിന്റെ പരമാവധി സംഘടനയ്ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
എന്നാല്‍, നിര്‍ഭാഗ്യവശാല്‍ മുന്‍ ഭരണസമിതിയിലെ ചില അംഗങ്ങള്‍ നടത്തിയ ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കാന്‍ തങ്ങള്‍ക്ക് ഒരവസരവും നല്‍കാതിരിക്കാന്‍ ചില താല്പര്യകക്ഷികള്‍ ആസൂത്രിതമായി ശ്രമിച്ചു. കഴിഞ്ഞ രണ്ട് ടേമുകളിലെ അക്കൗണ്ടുകള്‍ കൃത്യമായി പരിശോധിക്കപ്പെടണം. പൂര്‍ണ്ണമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി ഒരു ഫോറന്‍സിക് ഓഡിറ്റ് കമ്മീഷന്‍ ചെയ്യണമെന്നും ശ്വേത ആവശ്യപ്പെട്ടു. പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിന് ശേഷവും പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ തനിക്കെതിരെയുള്ള ദുഷ്പ്രചാരണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
തന്റെ രാഷ്ട്രീയ നിലപാടുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും ശ്വേത കുറിപ്പിലൂടെ മറുപടി നല്‍കി. ‘എനിക്ക് ഒരു കാര്യം വളരെ വ്യക്തമാക്കാനുണ്ട്. ഞാന്‍ ഒരു സംഘിയോ കമ്മിയോ അല്ല. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരോ, എല്‍ഡിഎഫിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരോ സംഘടിപ്പിച്ച ഒരു പരിപാടിയില്‍ പോലും ഞാന്‍ പങ്കെടുത്തിട്ടില്ല. ‘അമ്മ’യുടെ പ്രസിഡന്റ് ആകുന്നതിന് മുന്‍പോ ശേഷമോ ഇത്തരം പരിപാടികളിലേക്ക് എനിക്ക് ക്ഷണമുണ്ടായിരുന്നിട്ടും ഞാന്‍ പോയിട്ടില്ല. മറ്റുള്ളവരെല്ലാം ഇത്തരം ക്ഷണങ്ങള്‍ക്ക് പുറകെ ഓടിയപ്പോള്‍ ഞാന്‍ അതില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയാണുണ്ടായത്,’ എന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ അടുത്ത ഭാഗങ്ങളിലായി വ്യക്തമാക്കുമെന്ന സൂചനയോടെയാണ് കുറിപ്പ് അവസാനിക്കുന്നത്.
ശ്വേത മേനോന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
Part 1 – I thank everyone who has stood by me. But I feel it is important that I put my words before the public myself.
The reason why I resigned is because I refused to be a puppet to anyone.
AMMA യുടെ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ ക്രൈം നന്ദകുമാര്‍, മാര്‍ട്ടിന്‍ മേനാച്ചേരി പോലുള്ളവരെ മുന്നില്‍ നിര്‍ത്തി എനിക്കെതിരെ ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും നടത്തി.
Despite all that, I won the election with the support of the majority of AMMA members. I can assure them that I did everything to the best of my ability.
Unfortunately, certain vested interests made sure that we never got the opportunity to investigate the wrongdoings of certain previous committee members.
The accounts of the past two terms, including ours, should be thoroughly reviewed. A forensic audit should be commissioned to ensure complete transparency and accountability.
Even after my resignation, പുതുതായി ഇറക്കുമതി ചെയ്ത ചില കഥാപാത്രങ്ങളിലൂടെ വീണ്ടും ദുഷ്പ്രചരണങ്ങളും കെട്ടിച്ചമച്ച ആരോപണങ്ങളും വ്യക്തിഹത്യാ ശ്രമങ്ങളും തുടരുകയാണ്.
So let me make one thing very clear. I am neither a Sanghi nor a Commie.
I never attended even one function organised by the BJP-led Central Government or the previous LDF-led State Governments, even though I had all the invitations. Not before I became AMMA President. Not after I became AMMA President.
I stayed away when everyone else was chasing these invitations.
‘ഞാനും എന്റെ കമ്മിറ്റിയും രാജിവെച്ചു. ഞാന്‍ വ്യക്തിപരമായി അമ്മയുടെ അംഗത്വവും രാജിവെച്ചു. കുറ്റാരോപിതരുടെ കൈകളിലേക്ക് ‘അമ്മ’ പോകാനുള്ള ശ്രമം നടത്തുന്നതായി, പണ്ട് തൊട്ട് സ്ത്രീകള്‍ പറഞ്ഞത് പോലെ ഇന്ന് എനിക്കും തോന്നി. നമ്മുടെ രജിസ്‌ട്രേഷന്‍ ഈ ഭാഗത്തായിരുന്നു. എന്നാല്‍, മിക്ക ആള്‍ക്കാരെയും വലിച്ചിട്ട് അങ്ങോട്ട് കൊണ്ടുപോയി അവിശ്വാസപ്രമേയത്തില്‍ ഒപ്പുവെപ്പിച്ചു. അജണ്ടവെച്ച് നമ്മളെ പുറത്താക്കാന്‍ നോക്കി. എനിക്ക് വ്യക്തിത്വമുണ്ട്, പറയാനുള്ള കാര്യം ഞാന്‍ തുറന്ന് പറയും.
നമ്മുടെ കമ്മിറ്റിയിലെ ട്രഷറര്‍ ഒളിവിലായിരുന്നു. മേയ് ഒന്നാം തീയതി അദ്ദേഹം പോയി. അന്ന് അമ്മ സ്റ്റാഫ് പുറത്താക്കപ്പെടുകയും പൊലീസില്‍ പരാതി നല്‍കുകയും ചെയ്തപ്പോള്‍ ഒരു ഇ-മെയില്‍ പോലും നല്‍കാതെ ഓടിപ്പോയി എന്ന് തന്നെ പറയാം. അതിനാല്‍ കണക്കുകള്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടുണ്ടായി. ഞങ്ങള്‍ ചുമതലയേറ്റ സെപ്റ്റംബര്‍ ഒന്നാം തീയതി തൊട്ടുള്ള എല്ലാ കണക്കും ക്ലിയറാണ്. എന്നാല്‍, തൊട്ടുമുമ്പുള്ള ബാബുരാജേട്ടന്‍ ചെയ്ത കമ്മിറ്റിയുടെ ഒരുപാട് കുഴപ്പങ്ങളുണ്ട്. ഇതുവരെ ഞാന്‍ ഒന്നും പുറത്ത് പറഞ്ഞിട്ടില്ല. ഇന്ന് ഞാന്‍ അംഗത്വം രാജിവെച്ചതിന്റെ ആശ്വാസം ഉണ്ട്. പാവയാകാതെ ഈ സംഘടനയെ ഓടിക്കാന്‍ പറ്റില്ല. ഞാന്‍ പാവയല്ല’ -ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
സംഘടനയുടെ ട്രഷറര്‍ ഉണ്ണി ശിവപാല്‍ മാനസികമായി പീഡിപ്പിച്ചെന്നും ജോലിയില്‍നിന്ന് അകാരണമായി പുറത്താക്കി എന്നും കാണിച്ച് ‘അമ്മ’യുടെ ഫ്രണ്ട് ഓഫിസ് ജീവനക്കാരി അതുല്യ ഇക്കഴിഞ്ഞ മേയില്‍ സിറ്റി പൊലീസ് കമീഷണര്‍ക്കും ലേബര്‍ ഓഫിസര്‍ക്കുമടക്കം പരാതി നല്‍കിയിരുന്നു. അതിനുപിന്നാലെ, രണ്ട് അംഗങ്ങള്‍ മാത്രം ചേര്‍ന്ന് അതുല്യയെ പുറത്താക്കിയ തീരുമാനം തെറ്റാണെന്ന് ‘അമ്മ’ എക്സിക്യൂട്ടിവ് കമ്മിറ്റി നിലപാടെടുത്തു. ആരോപണവിധേയനായ ഉണ്ണി ശിവപാലിന് നിര്‍ബന്ധിത അവധി നല്‍കിയതായും അന്ന് ശ്വേത മേനോന്‍ പറഞ്ഞിരുന്നു പ്രസിഡന്റ് ശ്വേത മോനോന്‍, ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍ എന്നിവരടങ്ങുന്ന 17 അംഗ ബോഡിയാണ് രാജി വെച്ചത്. രാജിയെ തുടര്‍ന്ന് ചുമതല അഡ്‌ഹോക് കമ്മിറ്റി ഏറ്റെടുത്തിരുന്നു.










